image-for-representaion

അമ്മയുടെ അവിഹിത ബന്ധത്തെ എതിർത്ത ചെറുപ്പക്കാരന് ദാരുണ അന്ത്യം. ഡൽഹിയിലെ ന്യൂ അശോക് നഗറിൽ ശനിയാഴ്ചയാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശിയായ രവീന്ദര്‍ പതക് (30) ആണ് കൊല്ലപ്പെട്ടത്.അമ്മയ്ക്കും അമ്മയുടെ സുഹൃത്ത് അജീതിനുമൊപ്പം ഡല്‍ഹിയില്‍ ഒരു വാടക ഫ്ലാറ്റിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്.

നോയിഡയിൽ ഡ്രൈവറായി ജോലി നോക്കിയിരുന്ന പതക് ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയപ്പോൾ അമ്മയോടോപ്പം കിടപ്പു മുറിയിൽ സുഹൃത്തിനെയും അരുതാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. ഇതേചൊല്ലി ഇവർ തമ്മിൽ വഴക്കുണ്ടാകുകയും  ഇതോടെ അമ്മയും സുഹൃത്തും ചേര്‍ന്ന് ഇഷ്ടിക കൊണ്ട് രവീന്ദറിനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ആക്രമണത്തിൽ പതക്കിന് ഗുരുതരമായി പരിക്കേറ്റതോടെ അജീത് തന്നെയാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നതിനായി ആംബുലൻസ് വിളിച്ചതു. ആംബുലൻസ് ഡ്രൈവറാണ് സംഭവം പൊലീസിനെ അറിയിച്ചത്. പോലീസ് എത്തും മുന്‍പ് അമ്മ മകന്റെ മൃതദേഹം അസാദ്പുരയിലുള്ള മകളുടെ വീട്ടിൽ എത്തിച്ച് സംസ്കരിക്കാനും ശ്രമം നടത്തിയിരുന്നു. മൃതദേഹത്തിൽ മാരകമായ പരുക്കുകൾ ശ്രദ്ധയിൽപ്പെട്ട പതക്കിന്റെ സഹോദരി മൃതദേഹം സംസ്ക്കരിക്കാൻ അനുവദിക്കാതെ അമ്മയെ തിരിച്ച് ന്യൂ അശോക് വിഹാറിലേക്ക് അയച്ചു. പൊലീസ് ഇവിടെയെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.