ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം രൂക്ഷമാക്കി സമീപസംസ്ഥാനങ്ങളില്‍ ഗോതമ്പുപാടങ്ങള്‍ കത്തിക്കാന്‍ തുടങ്ങി. വൈക്കോല്‍ സംസ്കരിക്കാന്‍ സര്‍ക്കാര്‍ സഹായിക്കാത്തതിനാല്‍ തീയിടുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നാണ് കര്‍ഷകരുടെ പക്ഷം. ദീപാവലിയും എത്തുന്നതോടെ ഡല്‍ഹിക്ക് പൂര്‍ണമായും ശ്വാസംമുട്ടും.
പാട്ടത്തിനെടുത്ത പാടങ്ങള്‍ അടുത്ത വിതയ്ക്കായി ഒരുക്കാന്‍ കഷ്ടി പതിനഞ്ച് ദിവസം മാത്രം ലഭിക്കുന്നതും കര്‍ഷകരെ പാടം കത്തിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. പുകമഞ്ഞ് കുറയ്ക്കാന്‍ ഡല്‍ഹി–ഹരിയാന–പഞ്ചാബ് മുഖ്യമന്ത്രിമാരുടെ സംയുക്ത യോഗത്തിലെടുത്ത തീരുമാനങ്ങളൊന്നും ഈ വര്‍ഷവും നടപ്പാക്കുന്ന മട്ടില്ല.