ജയിൽ ആശുപത്രിയിലെ വാർഡിൽ നിന്ന് മാറ്റം ആവശ്യപ്പെട്ട് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. നായകളുടെ കുരയും കൊതുകുകടിയും മൂലം ഉറങ്ങാൻ കഴിയുന്നില്ലെന്നും മറ്റൊരു വാർഡിലേക്ക് മാറ്റണമെന്നും ലാലുപ്രസാദ് ആശുപത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. വാർഡിനുസമീപത്തുനിന്ന് തെരുവുനായകളെ മാറ്റാൻ ആശുപത്രി അധികൃതർ നിർദേശം നൽകി.
പരോൾ കാലാവധി നീട്ടിനൽകാത്തതിനെത്തുടർന്ന് ഓഗസ്റ്റ് 31നാണ് ലാലുപ്രസാദ് യാദവ് ജയിലിൽ മടങ്ങിയെത്തിയത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ജയിൽ ആശുപത്രിയിലേക്ക്
മറ്റൊരു വാർഡിലേക്ക് മാറ്റണമെന്ന ലാലു പ്രസാദ് യാദവിന്റെ പരാതി ലഭിച്ചെന്നും ഇത് ജയിൽ അധികൃതർക്ക് കൈമാറിയെന്നും ആശുപത്രിയിൽ നിന്ന് അറിയിച്ചു. പ്രദേശത്തുനിന്ന് തെരുവുനായകളെ നീക്കണമെന്നാവശ്യപ്പെട്ട് മുൻസിപ്പൽ കോർപ്പറേഷന് കത്തയച്ചിട്ടുണ്ട്.
100 കിടക്കകളുള്ള പേയിങ് വാർഡില്‍ നിലവിൽ മൂന്ന് രോഗികൾ മാത്രമാണുള്ളത്. ഇവിടേക്ക് മാറണമെന്നാണ് ലാലുപ്രസാദ് യാദവിന്റെ ആവശ്യമെന്ന് ആർജെഡി അഭിഭാഷകൻ ഭോല യാദവ് അറിയിച്ചു. നിലവിലെ വാർഡിൽ മതിയായ സൗകര്യങ്ങളില്ല. പ്രമേഹം അലട്ടുന്നതിനാൽ എന്നും നടക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ വാർഡിൽ ഇതിനുള്ള സ്ഥലമില്ല, ഭോല യാദവ് പറയുന്നു.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്നാണ് ലാലു പ്രസാദ് ജയിലിലെത്തിയത്.