india-pak-army-dance

അതിർത്തികൾ കടന്ന് ഇൗ സൈനികർ ഒരുമിച്ച് ചുവട് വച്ചപ്പോൾ സോഷ്യൽ ലോകം അതിനെ ഒന്നടങ്കം നെഞ്ചേറ്റി. ബോളിവുഡ് സംഗീതത്തിനനുസരിച്ച് ഒരുമിച്ച് ചുവട് വയ്ക്കുന്ന ഇന്ത്യാ-പാക് സൈനികരുടെ വിഡിയോ സോഷ്യൽ ലോകത്ത് വൈറാലാകുന്നത്.

 

ഷാന്‍ഖായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ റഷ്യയില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ പരിപാടിയിലാണ് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള സൈനികർ ഒരുമിച്ച് ഒത്തുച്ചേർന്നത്. പിന്നീട് ഇവർ ബോളിവുഡ് സംഗീതത്തിന് അതിർത്തികൾപ്പുറത്ത് നിന്ന് അവർ ഒരുമിച്ച് ചുവട് വച്ചു. മറ്റ് രാജ്യങ്ങളിലെ സൈനികരും പരിശീലനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. എബിപി ന്യൂസാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

 

ഇന്ത്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ട് ആരതിയും, തിലകവും, തലപ്പാവും നല്‍കിയാണ് പരിപാടിയിലേക്ക് ചൈനീസ്, പാക് സൈനികരെ ഇന്ത്യന്‍ സൈനികര്‍  സ്വാഗതം ചെയ്തത്.