karunanidhi-athiest

മതം നിർണായക ശക്തിയായ തമിഴ്നാട്ടിലെ മതമില്ലാത്ത നേതാവ്; അതായിരുന്നു കലൈഞ്ജർ. നിരീശ്വരവാദത്തിൻറെ ശക്തനായ വക്താവു കൂടിയായിരുന്നു അദ്ദേഹം. 

രാമൻ എവിടെയാണ് എഞ്ജിനീയറിങ്ങ് പഠിച്ചതെന്നു ചോദിച്ചുകൊണ്ട് കരുണാനിധി ഹിന്ദുവിശ്വാസികളെ ചൊടിപ്പിച്ചു. രാമായണം രചിച്ച വാത്മീകി തന്നെ രാമനെ മദ്യപാനിയെന്നാണ് വിശേഷിപ്പിച്ചതെന്നു പറഞ്ഞ് അടുത്ത വിവാദം. 

ദ്രാവിഡ മുന്നേറ്റത്തിൻറെ വേരുകൾ തന്നെ യുക്തിവാദത്തിൽ അധിഷ്ഠിതമാണ്. തിരുച്ചിറപ്പള്ളിയിൽ ഡിഎംകെ സ്ഥാപകനായ പെരിയാറിൻറേതെന്നു പറയുന്ന വരികൾ ചരിത്രകാരനായ രാമചന്ദ്രഗുഹ കണ്ടെത്തിയിട്ടുണ്ട്. ദൈവമെന്ന സ്വത്വത്തെ നിഷേധിക്കുന്ന ആ വരികളിങ്ങനെ: ''ദൈവം നിലനിൽക്കുനിന്നില്ല. ദൈവമുണ്ടെന്നു കണ്ടെത്തിയ ആൾ വിഢിയാണ്. ദൈവമുണ്ടെന്നു പ്രചരിപ്പിക്കുന്നവൻ തെമ്മാടിയാണ്. ദൈവത്തെ ആരാധിക്കുന്നവൻ കിരാതനാണ്''. 

എന്നാൽ കരുണാനിധിയുടെ വീട് കൃഷ്ണൻറെ അമ്പലത്തിനു തൊട്ടടുത്തായിരുന്നുവെന്നത് വിരോധാഭാസം. വിശ്വാ‌സിയല്ലായിരുന്നുവെങ്കിലും മറ്റുള്ളവരുടെ വിശ്വാസത്തെ അദ്ദേഹം ബഹുമാനിച്ചിരുന്നു. തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾ നിർമിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും അദ്ദേഹം മുൻകൈയെടുത്തിരുന്നു.

കലൈഞ്ജർ വിശ്വാസിയല്ലായിരുന്നുവെങ്കിലും ഡിഎംകെയിലെ പലരും, എന്തിന് അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളിൽ തന്നെ പലരും യുക്തിവാദികളല്ലെന്ന് രാഷ്ട്രീയ നിരീഷകനായ ടിഎസ് സുധീർ പറയുന്നു. 50 കളിലും 60 കളിലും നിലനിന്നിരുന്ന സാഹചര്യത്തിൽ നിന്നു വിഭിന്നമായി ഡിഎംകെയുടെ തീവ്ര നിരീശ്വരവാദവും തീവ്രഹിന്ദിവിരുദ്ധവാദവും ബ്രാഹ്മിണവിരുദ്ധ വാദവും ഇന്ന് അൽപം മയപ്പെട്ടിട്ടുണ്ടെന്നും സുധീർ നിരീക്ഷിക്കുന്നു.