assam

ഒരുമിച്ച് ബൈക്കിൽ സഞ്ചരിച്ച യുവാവിനും യുവതിക്കും നേരെ സദാചാര പൊലീസിങ്. അസമിലാണ് സംഭവം. ഒരുമിച്ച് ബൈക്കില്ഡ സഞ്ചരിച്ചവരെ ഗ്രാമവാസികള്‍ തടഞ്ഞു നിർത്തി മർദ്ദിച്ചു. ഇത് ചോദ്യം. വിവാഹം കഴിച്ചതിനു ശേഷം ഒരുമിച്ച് ബൈക്കിൽ സഞ്ചരിച്ചാൽ മതിയെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഇത് ചോദ്യം ചെയ്ത യുവാവിന്റെ സഹോദരനെയും സദാചാരവാദികൾ മർദ്ദിച്ചു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ്ചെയ്തു. 

 

വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന യുവതിയെയും യുവാവിനെയുമാണ് സദാചാരവാദികൾ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. ഇവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് ഇവരെ ഭീഷണിപ്പെടുത്തിയത്. കൂട്ടത്തിൽ ഒരാൾ ആ സ്ത്രീയുടെ കൈ പിടിച്ചു കെട്ടാൻ ആഹ്വാനം ചെയ്തു. വിവാഹം ചെയ്തതിന് ശേഷം മതി ഒരുമിച്ച് ബൈക്കിലുള്ള സഞ്ചാരമെന്നും പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെത്തിയ വിഡിയോയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇതുവരെ ആരും പരാതി നൽകിയില്ലെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തവർക്കെതിരെ ഭീഷണിപ്പെടുത്തൽ, സംഘം ചേർന്നുള്ള മർദ്ദനം എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.