രാജ്യത്ത് ദലിതർക്കു നേരെയുളള അതിക്രമങ്ങൾ തുടരുന്നു. ചെന്നൈയിൽ നിന്നാണ് അതിക്രൂരമായ വാർത്ത. പൊതുസ്ഥലത്ത് ദലിതർ കാലിൽ കാൽ കയറ്റി വച്ചിരുന്നതിനെ ചൊല്ലിയുളള തർക്കത്തിൽ മൂന്ന് ദലിതർ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ ശിവഗംഗം ജീല്ലയിലെ കാച്ചത്താനം ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ശനിയാഴ്ച കറുപ്പുസ്വാമി ക്ഷേത്രത്തിനു പുറത്ത് രണ്ട് ദലിത് യുവാക്കൾ കാലിൽമേൽ കാൽ കയറ്റി വച്ച് ഇരുന്നത് സവർണരെ പ്രകോപിപ്പിക്കുകയായിരുന്നു. ദലിതർ തങ്ങളെ അപമാനിച്ചുവെന്ന് ആരോപിച്ച് സവർണർ യുവാക്കളുമായി വാക്കേറ്റത്തിൽ എർപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി നടന്ന സംഘർഷത്തിൽ മൂന്ന് ദലിതർ കൊല്ലപ്പെടുകയായിരുന്നു. കെ. അറുമുഖന്‍(65), എ. ഷണ്‍മുഖന്‍(31) വി ചന്ദ്രശേഖര്‍(34) എന്നീവരാണ് കൊല്ലപ്പെട്ടത്.
കാച്ചത്താനം ഗ്രാമത്തിൽ 30 ഓളം ദലിത് കുടുംബങ്ങളാണ് അധിവസിക്കുന്നത്. അഞ്ചു സവർണ ഹിന്ദു കുടുംബങ്ങളും ഇവിടെ താമസിച്ചിരുന്നു. ഗ്രാമത്തിലെ ചന്ദ്രകുമാർ എന്ന ജൻമിയും കുടുംബാംഗങ്ങളും ദലിതരെ ചൂഷണം ചെയ്യുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നതായി പരാതിയുണ്ടായിരുന്നു. ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഗ്രാമത്തിലുളള ക്ഷേത്രത്തിന്റെ ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതിനിടെയാണ് അക്രമം. തങ്ങള്‍ക്കെതിരായ അക്രമങ്ങള്‍തുടരുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്താല്‍പൊലീസില്‍പരാതിപ്പെടുമെന്ന് ദളിതര്‍നേരത്തെ സവർണർക്ക് മുന്നറിയിപ്പ് നൽകിയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദലിതരുടെ പരാതിയിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർ പുറത്തിറങ്ങിയപ്പോൾ മറ്റ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ദലിതരുടെ വീടുകളിലെത്തി അതിക്രമം അഴിച്ചുവിടുകയായിരുന്നു. ഗ്രാമത്തിലെ വൈദ്യുതബന്ധം വിഛേദിച്ച അക്രമിസംഘം മുന്‍നിശ്ചയിച്ച പ്രകാരം ആള്‍ക്കാരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി വീടുകള്‍തകര്‍ക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. സംഭവത്തിൽ പോലീസുകാരും അക്രമി സംഘത്തിന് ഒത്താശ ചെയ്തതായി ഗ്രാമവാസികൾ ആരോപിച്ചു. പ്രതിഷേധം കടുത്തപ്പോൾ ജില്ലാ കളക്ടര്‍സംഭവത്തിലിടപെട്ട് ആരോപണവിധേയരായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.