river-cleaning

TOPICS COVERED

ഒറ്റയ്ക്ക് മാലിന്യപ്പുഴ തെളിനീരുറവ ആക്കിയ ഒരാളുണ്ട്. ഒരു ഇരുപത് വയസ്സുകാരന്‍. ഭോപ്പാലിലെ അജ്നാര്‍ നദി ഒറ്റയ്ക്ക് വൃത്തിയാക്കിയ ഹീറോ. മാലിന്യം നിറഞ്ഞ ദുര്‍ഗന്ധം വമിക്കുന്ന അജ്നാര്‍ നദി ഇന്ന് ഇപ്പോള്‍ തെളി നീരായി ഒഴുകുകയാണ്. പ്ലാസ്റ്റിക് കവറുകളും കുപ്പികളും പായലും വസ്ത്രങ്ങളും നിറഞ്ഞ് നീരോഴുക്ക് പോലും നിലച്ച് മൃതപ്രായയായ നദിയാണ് ഇന്ന് ജീവനോടെ ഒഴുകുന്നത്.

അത്ര നിസാരമായിരുന്നില്ല ഈ സാഹസം വൃത്തിഹീനമായ വെള്ളത്തില്‍ തുടര്‍ച്ചയായി നിന്നതോടെ സുരേന്ദ്ര സിങ് ചൗധരിക്ക് അസുഖങ്ങളും പിടിപ്പെട്ടു. സര്‍ക്കാര്‍ സഹായം ഒന്നു പോലും ലഭിക്കാതെ തന്റെ ആരോഗ്യം വകവെക്കാതെ ആ 20കാരന്‍ നടത്തിയത് വലിയ മാറ്റമാണ്.

തന്റെ ഇന്‍സ്റ്റ ഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയുമാണ് ലോകത്തിന് മുന്‍പിലേക്ക് ഇവ തുറന്ന് കാണിക്കപ്പെട്ടത്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചു. മാത്രമല്ല സമുന്ദ്രങ്ങളിലെയും നദികളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ ദി ഓഷ്യന്‍ ക്ലീനപ്പ് എന്ന സംഘടനയുടെ CEO ബോയന്‍ സ്ലാറ്റ് സുരേന്ദ്രയുടെ കഠിനാധ്വാനം കണ്ട് തങ്ങളുടെ ടീമിലേക്ക് ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. 

ഈ നദി മാത്രമല്ല, മലിനായി കിടക്കുന്ന ജലാശയങ്ങളും, നിരത്തുകളും ഓടകളും ഒക്കെ ഈ യുവാവ് വൃത്തിയാക്കുന്നു. അഭിനന്ദനങ്ങള്‍ക്ക് അപ്പുറം ആരോഗ്യംവും കൃത്യമായ സുരക്ഷാ മുന്നറിയിപ്പുകളും പാലിക്കണമെന്നുകൂടി പറയുകയാണ് സോഷ്യല്‍ മീഡിയ. ഒരാള്‍ വിചാരിച്ചാല്‍ പോലും ഇവിടം മാറുമെന്ന് സുരേന്ദ്ര സിങ് ചൗധരി ഓര്‍മിപ്പിക്കുന്നു. 

ENGLISH SUMMARY:

Surendra Singh Chaudhary, a 20-year-old environmental hero, single-handedly transformed the polluted Ajnar River in Bhopal into a clear stream. His dedication and efforts, despite health challenges and lack of government aid, have garnered international recognition.