ലോകത്തിന് ഇന്ത്യ നൽകുന്ന ദാർശനികവും സാംസ്കാരികവുമായ സമ്മാനമാണ് ആയുഷ് എന്ന് കേന്ദ്ര ആയുഷ് മന്ത്രി പ്രതാപ്‌ റാവു ജാദവ്. ദ് വീക്ക് വാരിക ഡല്‍ഹില്‍ സംഘടിപ്പിച്ച 'ആയുഷ് ഫോർ ദ് വേൾഡ്' കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.

ആയുഷ് ലളിതവും ശക്തവുമായ ആശയമാണെന്ന് കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ്. രോഗം ഭേദമാക്കുക മാത്രമല്ല, സന്തുലിതമായി ജീവിക്കുക എന്നതുകൂടി ഈ ആശയം പഠിപ്പിക്കുന്നു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലും ആഗോളതലത്തിലും ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയ്ക്ക് കാര്യമായ മുന്നേറ്റം ഉണ്ടായി. ആയുഷിനെ മുഖ്യധാരാ ആരോഗ്യ രംഗവുമായി സംയോജിപ്പിക്കാൻ കേന്ദ്ര സർക്കാർ ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നു. കേന്ദ്ര ബജറ്റിൽ പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ പ്രഖ്യാപിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ 'ദ് വീക്ക്' ചീഫ് അസോഷ്യേറ്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യു അധ്യക്ഷനായി. ശ്രീ ശ്രീ രവിശങ്കർ പ്രത്യേക സന്ദേശം നൽകി. വിവിധ മേഖലകളിലെ പ്രമുഖര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ENGLISH SUMMARY:

Ayush for the World signifies India's philosophical and cultural gift to the globe, emphasizing holistic well-being. This approach goes beyond treating illness to promoting a balanced life, with significant global advancements in Ayurveda, Yoga, Unani, Siddha, and Homeopathy.