വാദ്യകലയിൽ  വിസ്മയം തീർക്കുകയാണ് 93-ാം വയസിലും കണ്ണൂർ പയ്യന്നൂരിലെ ശങ്കര മാരാർ. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വാദ്യ കലാകാരനായ ശങ്കര മാരാരുടെ ആവേശമാണ് പ്രായത്തെ തോൽപിക്കുന്നത്.

ചെണ്ടയും ഇടയ്ക്കയും , തകിലും മൃദംഗവും തുടങ്ങി എല്ലാ വാദ്യോപകരണങ്ങളും 93 ന്റെ നിറവിലും ശങ്കര മാരാർക്ക് വഴങ്ങും. ശുദ്ധ സംഗീതത്തിനും  പിഴക്കാത്ത താളത്തിനും ഒരു കുറവും സംഭവിച്ചിട്ടില്ല.

ഇന്നും ചില ചിട്ടകൾ പാലിക്കുന്ന  ശങ്കര മാരാർക്ക് താള ബോധം  ദിനചര്യയിലും നിർബന്ധമാണ്. പത്താം വയസിൽ ചെണ്ടയുമായി ക്ഷേത്ര മതിൽ കെട്ട് കടന്നുവരുമ്പോഴുള്ള അതെ ആവേശമാണ് ഇന്നും മുഖത്ത്. അവശതകൾ ഉണ്ടായാലും അത് പ്രകടിപ്പിക്കില്ല. ക്ഷേത്രത്തിലെ ആരാധന ഉത്സവത്തിൽ കാഴ്ച ശീവേലിക്ക് മുന്നിൽ സോപാന സംഗീതം പാടാനും മുന്നിലുണ്ടാവാറുണ്ട് മാരാർ.

Vayassinazhaku Payyanur Sankaramarar story