എണ്‍പത്തിയാറാം വയസിലും സജീവമായി ഹോട്ടല്‍ നടത്തുകയാണ് പത്തനംതിട്ട തുലാപ്പള്ളി സ്വദേശി തോമസ്. പാചകത്തിനും സജീവം. തിരക്കേറിയ മണ്ഡലകാലത്തേക്കുള്ള ഒരുക്കങ്ങളിലാണ് തോമസും സഹോദരനും.
തോമസിന് എണ്‍പത്തിയാറു വയസ്. സഹോദരന്‍ ജോസിന് അറുപത്തിയാറും ഭാര്യ റോസമ്മയ്ക്ക് അറുപത്തിനാലും വയസ് പ്രായം. ഇവരാണ് തുലാപ്പള്ളിയില്‍ ദൈവസഹായം ഹോട്ടല്‍ നടത്തുന്നത്. ജോസും സഹോദരനും ഹോട്ടല്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ചായക്കടയിലെ ജോലിയില്‍ത്തുടങ്ങിയാണ് ഹോട്ടലുകളിലേക്ക് എത്തിയത്. കേള്‍വിക്ക് ചെറിയ തകരാറുണ്ടെങ്കിലും എല്ലാ ജോലിക്കും തോമസുണ്ട്. സഹോദരന്‍ ജോസും ഭാര്യയുമാണ് ഇപ്പോള്‍ എല്ലാം നോക്കുന്നത്. പൊറോട്ടയടി മുതല്‍ സര്‍വപാചകത്തിലും തോമസുണ്ട്
തോമസിന് മക്കളില്ല. സഹോദനും കുടുംബവുമാണ് എല്ലാം. സഹോദരന്‍മാരുടെ ഹോട്ടലിലെ വെട്ടുകേക്കിനാണ് കൂടുതല്‍ ആവശ്യക്കാര്‍. തുലാപ്പള്ളിയുടെ പരിസരത്തുള്ളവരും ഇവിടുത്തെ ഹോട്ടലില്‍ വെട്ടുകേക്ക് തേടിയെത്തും. ശബരിമല മണ്ഡലകാലത്ത് പൂര്‍ണമായും സസ്യാഹാരം മാത്രം. കേള്‍വിക്കുറവുണ്ടെങ്കിലും എല്ലാത്തിനും മേല്‍നോട്ടം തോമസാണ്.
Even at the age of 86, Thomas is actively running a hotel