പ്രായം രാധാമണിയെന്ന മണിയമ്മയ്ക്ക് വെറും നമ്പറാണ്. മണിയമ്മയ്ക്ക് ഓടിക്കാനറിയുന്ന വാഹനങ്ങളുടെ എണ്ണം കേട്ടാല്‍ നമ്മളും ഞെട്ടും. ടുവീലറും ട്രാക്ടറും തുടങ്ങി റോഡ്‌റോളറും ക്രെയിനും എസ്‌കവേറ്ററും അടക്കം 12 തരം വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സുണ്ട് ഈ എഴുപത്തിമൂന്ന്കാരിക്ക്.