നാല്‍പത്തിയഞ്ചു വര്‍ഷത്തിലേറെയായി തടിമില്ലില്‍ ജോലി ചെയ്യുന്ന സീതമ്മയെ പരിചയപ്പെടാം. കൊല്ലം കടയ്ക്കലിലാണ് പ്രായത്തെ തോല്‍പ്പിക്കുന്ന മനസുമായി തൊണ്ണൂറു വയസുളള സീതമ്മയുടെ അധ്വാനം.

കടയ്ക്കല്‍ കാഞ്ഞിരത്തിന്‍മൂട് പാറയ്ക്കാട്ടെ തടിമില്ലിലെ മുത്തശ്ശി തൊഴിലാളിയാണ് സീതമ്മ. വയസ് തൊണ്ണൂറു. നാല്‍പത്തിയഞ്ചു വര്‍ഷത്തിലേറെയായി ഇവിടെ ഇങ്ങനെയാണ് സീതമ്മയുടെ ജോലി. വെറുതെ വീട്ടിലിരിക്കുന്നാല്‍ അസുഖമുണ്ടാകുമെന്നാണ് സീതമ്മ പറയുന്നത്. അടുത്തിടെ പരുക്ക് പറ്റിയതിനാല്‍ തടിമില്ലിലെ ചെറിയ ജോലിയൊക്കെയാണ് ഇപ്പോള്‍ ചെയ്യുന്നത്. 

ആരും നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുന്നതല്ല. ഇനി ജോലി ചെയ്യണ്ടാന്ന് പലരും പറഞ്ഞുനോക്കിയതാണ്. പക്ഷേ അക്കാളെന്ന് വിളിപ്പേരുളള സീതമ്മയുടെ സന്തോഷം ഇതാണെന്ന് മറ്റ് തൊഴിലാളികളും പറയുന്നു. 

ഏഴാം ക്ളാസ് വരെ പഠിച്ച സീതമ്മയ്ക്ക് അധ്യാപികയാകണമെന്നായിരുന്നു ആഗ്രഹം. ആറുമക്കളില്‍ നാലുആണ്‍മക്കളുടെ വേര്‍പാട് തളര്‍ത്തി. ആരെയും ബുദ്ധിമുട്ടിക്കാതെ ഇതുപോലെ ജോലി ചെയ്തു കഴിയണമെന്നാണ് സീതമ്മയുടെ ആഗ്രഹം.

Seetamma has been working in a mill for over forty five years