tripura-lead

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നു. ത്രിപുരയിലും നാഗലാന്‍ഡിലും ബിെജപി മുന്നില്‍. രണ്ടിടത്തും പകുതിയിലധികം സീറ്റില്‍ ബിജെപിക്ക് ലീഡ്. ത്രിപുരയില്‍ ഒരു സീറ്റില്‍ പോലും മുന്നേറാനാകാതെ കോണ്‍ഗ്രസ്. ഗോത്രപാര്‍ട്ടി തിപ്ര മോദ 11 സീറ്റില്‍ മുന്നില്‍. 

മേഘാലയയില്‍  24 സീറ്റില്‍ എന്‍പിപി ലീഡ് ചെയ്യുന്നു. ബിജെപി 13 സീറ്റിലും തൃണമൂല്‍ 12 സീറ്റിലും മുന്നില്‍ . 

 

മേഘാലയയിൽ അക്രമം ഒഴിവാക്കാൻ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു. ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്.

 

Tripura Election Results: BJP+ leading in 39 seats, Congress-Left alliance in 15