sabari-children

TAGS

മലകയറിയെത്തുന്ന കുഞ്ഞയ്യന്‍മാര്‍ക്കും കുഞ്ഞുമാളികപ്പുറങ്ങള്‍ക്കും മലകയറ്റം ഭക്തിമാത്രമല്ല വിസ്മയം കൂടിയാണ്. മലകയറി പതിനെട്ടാംപടി ചവിട്ടി ശ്രീകോവിലിന് മുന്നിലെത്തി തൊഴുമ്പോള്‍ മനസില്‍ നിറയുന്ന ആനന്ദം കണ്ണുകളിലും കാണാം.

അച്ഛന്‍റെയോ മുത്തച്ഛന്‍റെയോ അമ്മാവന്‍റെയോ കയ്പിടിച്ചെത്തുന്ന കുഞ്ഞുങ്ങള്‍. കുഞ്ഞിക്കാലടികൾ വച്ച് കാടും മേടും താണ്ടി എത്തിയത് അയ്യപ്പസ്വാമിയെ കാണാനാണ് എന്ന് മാത്രമാകും  ഇവർക്ക് പലർക്കും അറിയുക.  പമ്പയിലിറങ്ങി വച്ച് മലകയറി സന്നിധാനത്തേക്ക്. ശരംകുത്തിയിലെത്തി  ശരമുപേക്ഷിച്ച് സന്നിധാനത്തേക്ക്.  വീട്ടുകാരുടെ വഴിപാടുകൾ, നേർച്ചകൾ ഒക്കെ ഒരുവഴിക്ക് നടക്കുമ്പോൾ പുതിയ സ്ഥലവും അവിടുത്തെ കാഴ്ചകളും ആണ് കുഞ്ഞു തീർഥാടകരുടെ കൗതുകം. 

കാത്ത് നിന്ന് പതിനെട്ടാ പടിയിലേക്ക്. ദിവസങ്ങള്‍ നീണ്ട വ്രതത്തിനും കാത്തിരിപ്പിനുമൊടുവില്‍ അയ്യപ്പ സ്വാമിയെ കണ്ടു തൊഴുമ്പോഴാണ് ആനന്ദം.മ്യൂസിക്കിട്ട് ശരണം വിളിയിയുടെ പശ്ചാത്തലത്തില്‍ കുറേയേറെ കുട്ടികളുടെ മുഖം ഇടുക.ഭക്തി മാത്രമല്ല നിറയെ വിസ്മയം കൂടിയാണ് ഈ കുഞ്ഞിക്കണ്ണുകളിൽ.വീട്ടുകാരോടു പോലും പറയാത്ത ആഗ്രഹങ്ങള്‍ അയ്യപ്പനോട് പറയും. കുഞ്ഞുങ്ങളെ  തിരക്കിനിടയിലും കൈവിടാതെ അയ്യൻ കാക്കും എന്നു മുതിര്‍ന്നവര്‍ക്കും വിശ്വാസം. കാനനവാസനെ കണ്ണിലും മനസ്സിലും നിറച്ച് അവർ മലയിറങ്ങുന്നു.  വരും വർഷങ്ങളിൽ വീണ്ടും വരാനായി. എത്രവന്നാലും ആദ്യവരവ് മങ്ങാതെ മായാതെ എന്നും മനസില്‍ക്കാണും.