ഭസ്മക്കുളത്തിന് സമീപം ഗുരുസ്വാമിമാര്‍ എത്തിക്കുന്ന തെങ്ങിന്‍തൈകള്‍ നിറഞ്ഞുതുടങ്ങി. പതിനെട്ടാം തവണ മാലയിട്ട് മലകയറുന്നവരാണ് സന്നിധാനത്ത് അയ്യപ്പനെ തൊഴുത് തെങ്ങിന്‍തൈ നടുന്ന രീതി തുടരുന്നത്.
സന്നിധാനത്ത് നിന്നാല്‍ കാണാവുന്ന കാഴ്ചയാണ് തോള്‍ സഞ്ചിയില്‍ തെങ്ങിന്‍ തൈയുമായി മലകയറി സന്നിധാനത്തെത്തുന്ന തീര്‍ഥാടകര്‍. പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ തൊഴുതിറങ്ങിയാല്‍ നേരെ ഭസ്മതീര്‍ഥക്കുളക്കരയിലേക്കാണ്. അവിടെയാണ് തെങ്ങുനടുന്നത്. 41 ദിവസം വ്രതമെടുത്ത് മലചവിട്ടി 18 വര്‍ഷം പൂര്‍ത്തിയാക്കി ഗുരുസ്വാമിയായി ഉയരുന്നവരാണ് തെങ്ങുനടാനെത്തുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലായും തെങ്ങുമായി എത്തുന്നത്.
ഇങ്ങനെ വരുന്ന തെങ്ങിന്‍തൈകള്‍ദേവസ്വം ബോര്‍ഡ് ലേലം ചെയ്തതാണ്. തെങ്ങുനട്ട് തീര്‍ഥാടകര്‍ മടങ്ങിയാലുടന്‍ തെങ്ങിന്‍ തൈ കരാറുകാരന്‍റെ തൊഴിലാളികള്‍ പിഴുതെടുതെടുക്കും. ആയിരക്കണക്കിന് തെങ്ങിന്‍തൈകളാണ് ട്രാക്ടറില്‍ പമ്പയിലേക്ക് കൊണ്ടുപോകുന്നത്. മുന്‍പ് തീര്‍ഥടകര്‍ കൊണ്ടുവരുന്ന തെങ്ങിന്‍ തൈകള്‍ നട്ട്സംരക്ഷിക്കാനുള്ള പദ്ധതികള്‍ ദേവസ്വം ബോര്‍ഡ് ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല.