വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. പി.ജി.മുരളി നമ്പൂതിരി മാളികപ്പുറം നടയും തുറന്നു. തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്നു മണിക്കായിരുന്നു നടതുറക്കൽ. അമ്പതിനായിരത്തിൽ അധികം തീർഥാടകരാണ് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ മലകയറിയ തീർഥാടകരും സന്നിധാനത്ത് തമ്പടിച്ച് വൃശ്ചികപുലരിയിൽ അയ്യപ്പനെ കണ്ടു തൊഴുതാണ് മല ഇറങ്ങുക. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Sabarimala temple opens for Mandalakalam