മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കംക്കുറിച്ച് ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആണ് നട തുറന്നത്. നിയുക്ത മേല്‍ശാന്തിമാരുടെ അഭിഭേഷകം ഇന്ന് നടക്കും. നാളെ വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും.
നിയുക്ത മേല്‍ശാന്തിമാരുടെ അഭിഷേകമാണ് ഇന്നത്തെ പ്രധാന ചടങ്ങ്. നിയുക്ത ശബരിമല മേൽശാന്തി മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്തില്‍ പി.എൻ. മഹേഷും നിയുക്ത മാളികപ്പുറം മേൽശാന്തി തൃശൂർ തൊഴിയൂർ വടക്കേക്കാട്ട് പൂക്കാട്ട്മന പി.ജി.മുരളിയും ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തും. നാളെ പുലർച്ചെ വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും.
Sabarimala opened for mandala puja