p-n-mahesh-namboothiri-sabarimala-melshanti

TAGS

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അഭിഷേകമെന്ന് ശബരിമല മേല്‍ശാന്തി പി. ജി. മഹേഷ് നമ്പൂതിരി. ഇന്നലെ വൈകിട്ടായിരുന്നു പുതിയ ശബരിമല മേല്‍ശാന്തിയായിട്ടുള്ള അഭിഷേകം. വൃശ്ചികപ്പുലരിയില്‍ നടതുറന്നതും മഹേഷ് നമ്പൂതിരിയായിരുന്നു. ഇനി ഒരു വര്‍ഷത്തേക്ക് പുറപ്പെടാ ശാന്തിയായി മഹേഷ് നമ്പൂതിരി സന്നിധാനത്തുണ്ടാവും.

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് പുതിയ മേൽശാന്തി പി. എൻ. മഹേഷ് നമ്പൂതിരി ഇന്നു രാവിലെ ശ്രീകോവിൽ നട തുറന്നത്. പി. ജി. മുരളി നമ്പൂതിരി മാളികപ്പുറം നട തുറന്നു. തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്നു മണിക്കായിരുന്നു നടതുറക്കൽ. അര ലക്ഷത്തിലധികം തീർഥാടകരാണ് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ മലകയറിയ തീർഥാടകരും സന്നിധാനത്ത് തമ്പടിച്ച് വൃശ്ചികപുലരിയിൽ അയ്യപ്പനെ കണ്ടു തൊഴുതാണ് മല ഇറങ്ങുക.

‘the happiest moment in life’ says P N Mahesh Namboothiri