edathavalam-kambammettu

തമിഴ്‌നാട്ടില്‍നിന്നും കമ്പം വഴി എത്തുന്ന തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് കമ്പംമെട്ട്. പതിനായിരകണക്കിന് അയ്യപ്പഭക്തരാണ് ഓരോ വര്‍ഷവും ഇതുവഴി കടന്നുപോകുന്നത്. എന്നാല്‍ മണ്ഡലകാലം ആരംഭിച്ചിട്ടും ദുരിതത്താവളമായി തുടരുകയാണ് ഇടുക്കി കമ്പംമെട്ടിലെ ഇടത്താവളം. അസൗകര്യങ്ങൾ മാത്രമാണ് കമ്പംമെട്ടിൽ അയ്യപ്പഭക്തരെ കാത്തിരിക്കുന്നത്. നാലുവർഷം മുമ്പ് സർക്കാർ പ്രഖ്യാപിച്ച കമ്പംമെട്ട് ഇടത്താവളം പദ്ധതിയും ഇതുവരെ പൂർത്തിയായിട്ടില്ല.

 

പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലും ഇവിടെയില്ല. പാര്‍ക്കിങ്, വിശ്രമ കേന്ദ്രം, വഴിവിളക്കുകള്‍, ശൗചാലയങ്ങള്‍ തുടങ്ങിയവ നിർമിക്കാൻ ലക്ഷ്യമിട്ട് ശബരിമല ഇടത്താവളത്തിനായി നാലു കോടി രൂപ 2019 ലെ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ എല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. സ്ഥലം ഏറ്റെടുത്ത് നൽകിയെങ്കിലും സർക്കാർ ഉദാസീന മനാഭാവം കാണിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം അയ്യപ്പഭക്തർ കടന്നുപോകുന്ന പാതകളിൽ സൂചന ബോർഡുകൾ കാട് കയറി മറഞ്ഞ സ്ഥിതിയിലാണ്. പുതിയ ബോർഡുകൾ സ്ഥാപിക്കാനുള്ള നടപടികളും ഇഴയുകയാണ്.

The Kambammettu Edathavalam  project announced by the government four years ago has not yet been completed.