തെലങ്കാനയില്‍ അമ്പരപ്പിക്കുന്ന മുന്നേറ്റം തുടരുന്നതിനിടെ എംഎല്‍എമാര്‍ക്കായി ബസുകള്‍ തയ്യാറാക്കി കോണ്‍ഗ്രസ്. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിനുമുന്നിലാണ് ആഡംബര ബസുകള്‍ ഉളളത് . ജയിക്കുന്ന മുഴുവന്‍ എംഎല്‍എമാരോടും ഹോട്ടലിലേക്ക് എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 67 ഇടത്ത് കോണ്‍ഗ്രസും 31 ഇടത്ത് ബിആര്‍എസും മറ്റുള്ളവര്‍ 18 ഇടത്തുമാണ് ലീഡ് ചെയ്യുന്നത്. പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ വസതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.
കോണ്‍ഗ്രസിന് 68 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ 74–78 സീറ്റുകള്‍ വരെ നേടുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഭട്ടി വിക്രമര്‍ക ആത്മവിശ്വാസത്തോടെ പറയുന്നത്. അതേസമയം, കാമറെഡിയില്‍ കെസിആറിനെയും രേവന്ദ് റെഡ്ഡിയെയും ബിജെപി പിന്നിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ മുന്നേറുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മൂന്നുകോടി പതിനേഴ് ലക്ഷത്തിമുപ്പത്തിരണ്ടായിരത്തി എഴുന്നേറ്റി ഇരുപത്തിയേഴ് വോട്ടര്‍മാരാണ് തെലങ്കാനയിലുള്ളത്. കെസിആറിനും രേവന്ത് റെഡ്ഡിക്കും ഭട്ടി വിക്രമകര്‍കയ്ക്കും പുറമെ നലമണ്ട ഉത്തംകുമാര്‍ റെഡ്ഡി, അക്ബറുദ്ദീന്‍ ഒവൈസി, കെ.ടി. രാമറാവു, ബന്‍ഡി സഞ്ജയ് കുമാര്‍ എന്നിവരും ജനവിധി കാത്തിരിക്കുകയാണ്.
Congress crosses majority mark in early leads, Telangana , sets Buses for MLA's