രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 106 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. ബിജെപി ഓഫിസില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. അതേസമയം, കോണ്‍ഗ്രസ് മുന്നേറ്റം 78 സീറ്റുകളിലേക്ക് ചുരുങ്ങി. പാര്‍ട്ടിയിലെ തമ്മിലടിയും സ്ഥാനാര്‍ഥി നിര്‍ണയവും കോണ്‍ഗ്രസിന് തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ടിടത്ത് സിപിഎം മുന്നേറുന്നു. മറ്റുള്ളവര്‍ 13 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. അതേസമയം ടോങ്കില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന് അപ്രതീക്ഷിത തിരിച്ചടി. ബിജെപിയുടെ അജിത് സിങ് മേത്തയാണ് ടോങ്കില്‍ മുന്നേറുന്നത്. 2018 ലെ തിരഞ്ഞെടുപ്പില്‍ അന്‍പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ പൈലറ്റ് ടോങ്കില്‍ നിന്നും വിജയിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അഞ്ച് കോടി ഇരുപത്തിയാറ് ലക്ഷത്തി എണ്‍പതിനായിരത്തി അഞ്ഞൂറ്റിനാല്‍പ്പത്തിയഞ്ച് വോട്ടര്‍മാരാണ് രാജസ്ഥാനിലുള്ളത്. വസുന്ധര രാജെസിന്ധ്യെ,രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ബാബ ബാലക്നാഥ് യോഗി, വിശ്വേന്ദ്ര സിങ്, സിപി ജോഷി, രാജേന്ദ്ര റാത്തോഡ് എന്നിവരാണ് ജനവിധി കാത്തിരിക്കുന്നവരില്‍ പ്രമുഖര്‍.
BJP crosses 106 seats in early leads, Rajasthan