പാരിസ് ഒളിംപിക്സ് ടെന്നിസ് ഡബിള്‍സില്‍ റാഫേല്‍ നദാല്‍ – കാര്‍ലോസ് അല്‍ക്കരാസ് സഖ്യം മല്‍സരിക്കും. രോഹന്‍ ബൊപ്പണ്ണ – ശ്രീറാം ബാലാജി സഖ്യവും ഇന്ന് ഇന്ത്യന്‍ പ്രതീക്ഷകളുമായി കളത്തിലിറങ്ങും. പ്രതീക്ഷയുടെ കോര്‍ട്ടിലാണ് ഇന്ത്യന്‍ പുരുഷ ടീമെന്ന് പരിശീലകന്‍ ബാലചന്ദ്രൻ മാണിക്കത്ത് പാരിസില്‍ നിന്ന് മനോരമ ന്യൂസിനോട് പറഞ്ഞു
ഗ്രാൻസ്‌ലാമിനെ അപേക്ഷിച്ച് ഒളിംപിക്സ് ടെന്നിസില്‍ ഉപയോഗിക്കുന്ന പന്തിൽ വ്യത്യാസമുണ്ട്. കോര്‍ട്ടിന് വേഗവും കൂടുതലാണ്. രാജ്യത്തിന് വേണ്ടി കളത്തിലിറങ്ങുന്ന വേദികൂടിയാകുമ്പോള്‍ പോരാട്ടവീര്യവും കടുക്കും.; ബാലചന്ദ്രന്‍ മാണിക്കത്ത്
കരിയറിലെ നാലാമത്തെ ഒളിംപിക്സിന് ഇറങ്ങുന്ന നാൽപത്തിനാലുകാരൻ രോഹൻ ബൊപ്പണ്ണയുടെ പരിചയസമ്പത്താണ് ഇന്ത്യയുടെ കരുത്ത്. ആദ്യ ഒളിംപിക്സിനെത്തുന്ന ശ്രീറാം ബാലാജിയാണ് ബൊപ്പണ്ണയ്ക്കൊപ്പം ഡബിള്‍സില്‍ മല്‍സരിക്കുന്നത്
പുരുഷ ഡബിള്‍സില്‍ ആതിഥേയരായ ഫ്രാന്‍സാണ് ഇന്ത്യയ്ക്ക് എതിരാളികള്‍. സ്പെയിനിന്റെ നദാല്‍ അല്‍ക്കരാസ് സഖ്യം അര്‍ജന്റീനയെ നേരിടും