rahul-gandhi-to-attend-oomm

കോണ്‍ഗ്രസിലെ ജനകീയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എത്തും. നാളെ പുതുപ്പള്ളിയിലെ സംസ്കാര ചടങ്ങിലാകും അദ്ദേഹം പങ്കെടുക്കുക. ഇന്നലെ ബെംഗളൂരുവില്‍ സോണിയ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെയോടും ഒപ്പം രാഹുല്‍ ഗാന്ധിയും ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴിയോരങ്ങളില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. വിലാപയാത്ര 20 കിലോമീറ്റർ പിന്നിടാൻ എടുത്തത് 4 മണിക്കൂർ 40 മിനിറ്റ്. കർമഭൂമിയായിരുന്ന തിരുവനന്തപുരം നഗരം പിന്നിട്ട് വെഞ്ഞാറുമൂട് എത്തി. 

 

Rahul Gandhi will attend Oommen Chandys funeral in Puthupally