oommen-chandy-procession-1

അണമുറിയാതെയുള്ള ജനപ്രവാഹത്തിലൂടെ ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര. പതിനായിരങ്ങളാണ് തിരുവനന്തപുരം മുതല്‍ എം.സി റോഡിലുടനീളം ആദരാഞ്ജലി അര്‍പ്പിക്കാനായി കാത്തു നിന്നത്. 11 മണിക്കൂറില്‍ 63 കിലോമീറ്റര്‍ മാത്രമാണ് പിന്നിടാനായത്. കനത്തമഴയും വെയിലും മറന്നായിരുന്നു ജനങ്ങള്‍ ആദരവും സ്നേഹവും അര്‍പ്പിച്ചത്. തലസ്ഥാനത്തിന്‍റേയും തിരുവനന്തപുരം ജില്ലയുടേയും അളവറ്റ ആദരവും സ്നേഹവും ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു ഇന്നു രാവിലെ ഏഴുമണിക്ക്  ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര ജഗതിയിലെ വീട്ടില്‍നിന്നാരംഭിച്ച് നഗര വീഥികള്‍ പിന്നിട്ടത്. 

 

53 വര്‍ഷം സാമാജികനായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം നിയമസഭക്ക് മുന്നിലെത്തിയപ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥരുള്‍പ്പെടെ സല്യൂട്ട് ചെയ്ത് ആദരം രേഖപ്പെടുത്തി.സ്കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍വരെ ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്ന കാഴ്ചയാണ് തെക്കന്‍കേരളത്തിന്‍റെ തെരുവോരങ്ങളില്‍കാണാനായത്. കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളും ഭൗതികശരീരം വഹിക്കുന്ന കെ.എസ്.ആര്‍.ടിസി ബസ്സില്‍ ഒപ്പമുണ്ട്. 

 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്കാരചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി ഉണ്ടാവില്ല. കുടുംബത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഔദ്യോഗിക ബഹുമതി നല്‍കുന്ന കാര്യത്തില്‍ കുടുംബാംഗങ്ങളുമായി സംസാരിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിരുന്നു. ഔദ്യോഗിക ചടങ്ങുകള്‍ വേണ്ടെന്നു ചാണ്ടി ഉമ്മന്‍ മനോരമ ന്യൂസിനോട് വ്യക്താമാക്കിയിരുന്നു. ഇതോടെ കുടുംബാഗങ്ങളുടെ ഇഷ്ടപ്രകാരം ചടങ്ങുകള്‍ നടത്താമെന്നു ചീഫ് സെക്രട്ടറി വി.വേണു അറിയിച്ചു 

 

Oommen Chandy's funeral procession likely to reach Puthupally past midnight