oommen-ksrtc

‘അയ്യോ മുഖ്യമന്ത്രി’ ജന്റം ബസിലെ ആ യാത്രക്കാരനെ കണ്ടും വനിതാ കണ്ടക്ടറുടെ വാക്കുകള്‍. ചിരിയോടെ യാത്രക്കാരന്റെ മറുപടി. ഞാന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയല്ല.. തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ കാര്‍ കേടായതോടെയായിരുന്നു അന്ന് ഉമ്മന്‍ ചാണ്ടി െകാല്ലം സ്റ്റാന്‍ഡില്‍ നിന്നും കെഎസ്ആര്‍ടിസി ജന്‍റം ബസില്‍ കയറിയത്. ഇന്ന് അതുപോലെ ഒരു ബസില്‍ അദ്ദേഹം തന്റെ പുതുപ്പള്ളിയിലേക്ക് അന്ത്യയാത്ര ചെയ്യുന്നു.  2016 ജൂലൈ 28ന് രാത്രിയിലായിരുന്നു ഉമ്മന്‍ചാണ്ടി ബസില്‍ തിരുവനന്തുപുരത്തേക്ക് പോയത്. ആദ്യമായാണു ജൻറം ലോ ഫ്ലോർ ബസിൽ കയറുന്നതെന്നു പറഞ്ഞ ഉമ്മൻചാണ്ടി ജോലി സംബന്ധിച്ചു ചോദിച്ചറിഞ്ഞതെല്ലാം ഇപ്പോഴും ഓർക്കുന്നുണ്ട് അന്ന് കണ്ടക്ടറായിരുന്ന പാർവതി.