കേരളത്തിനായും പാർട്ടിക്കായും ഉമ്മൻ ചാണ്ടി നടത്തിയ ഡൽഹി സന്ദർശനങ്ങൾ. ആ യാത്രകളിലെ വാസസ്ഥലം മാത്രമല്ല, കേരള ഹൗസ്, ഒരു തവണ അറിഞ്ഞ ഇവിടുത്തെ ജീവനക്കാർക്ക് ഒരിക്കലും മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയും രാഷ്ട്രീയക്കാരനും. മുഖ്യമന്ത്രിയായിരുന്നപ്പോൾ കൊച്ചിൻ ഹൗസിലും അല്ലാത്തപ്പോൾ ഉമ്മൻ ചാണ്ടി താമസിച്ച കേരള ഹൗസിലെ 204ഉം 104 ഉം മുറികളും. സമയം നോക്കാതെ പടവുകൾ കയറിയെത്തുന്ന ഉമ്മൻ ചാണ്ടിയെയും പുലർച്ചെ രണ്ടും മൂന്നും മണി വരെ മുറികളിൽ ആളുകൾ നിറഞ്ഞുനിന്നതും ജീവനക്കാർ ഓർത്തെടുക്കുന്നു.