ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഹൃദയമാറ്റത്തിന് എയർ ആംബുലൻസ് അനുവദിച്ചതിന്റെ നന്ദിയുള്ള ഓർമകളിലാണ് ചാലക്കുടിക്കാരൻ മാത്യു ആച്ചാടൻ. തിരുവനന്തപുരം സ്വദേശിയായ നീലകണ്ഠ ശർമയുടെ ഹൃദയമാണ് മാത്യുവിന് വച്ചുപിടിപ്പിച്ചത്. ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായങ്ങൾ ചെയ്തതിന്റെ ഓർമകൾ ഇന്നും മാത്യുവിലുണ്ട്.