സഹായാഭ്യര്‍ത്ഥനയുമായി വരുന്നവര്‍ക്ക് മുന്നില്‍ ഒരിക്കലും അടയാത്ത വാതിലായിരുന്നു ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ഇടപടെല്‍ കാരണമാണ് കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയിലെ തൊഴിലാളികള്‍ പട്ടിണിയില്ലാതെ കഴിയുന്നത്. ഫാക്ടറി അടച്ചുപൂട്ടിയതോടെ ജീവിതം വഴിമുട്ടിയ കുടുംബങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി അനുവദിച്ച പ്രതിമാസ ധനസഹായമാണ് ആകെയുള്ള ആശ്വാസം.
2009 ഫെബ്രുവരിയിലാണ് കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി അടച്ചുപൂട്ടുന്നത്. ഫാട്കറി ഏറ്റെടുക്കുന്നതിന്
2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ നിയമഭ ഏകകണ്ഠേന പസാക്കി. 2018ല്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.
എന്നാല്‍ ഇതുവരയെും യാതൊരുവിധ തുടര്‍ നടപടിയും ഉണ്ടായിട്ടില്ല. ഫാക്ടറി തുരുമ്പെടുത്തും ചിതലരിച്ചും നശിക്കുകയാണ്. നിയമം നടപ്പിലാകുന്നതിന് കാലതാമസമുണ്ടാകുമെന്ന് ബോധ്യമുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി തൊഴില്‍ നഷ്ടപ്പെട്ട 107 പേര്‍ക്ക് 2014ല്‍ പ്രതിമാസം 5000 രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. ഇന്നും സമരം തുടരുന്ന തൊഴിലാളികള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ആ കരുതല്‍ മാത്രമാണ് ആശ്രയം.
അന്ന് ആവശ്യങ്ങള്‍ കേള്‍ക്കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്ത ഭരണാധികാരിയെ നന്ദിയോടെയാണ് തൊഴിലാളികള്‍ ഓര്‍ക്കുന്നത്. ഇന്ന് തൊഴില്‍ സംരക്ഷണത്തിന് വേണ്ടി സമരം ചെയ്യുമ്പോള്‍ മുന്നില്‍ നിന്ന് നയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന നേതാവിന്‍റെ
വേര്‍പാട് ഇവരെ ഏറെ വേദനിപ്പിക്കുന്നുണ്ട്.