പാരമ്പര്യത്തിന്റെ ഓർമകളും ശൈലികളും കാത്തുസൂക്ഷിക്കുന്ന പൈതൃക കലകൾ നമുക്കുണ്ട്. ഇവയെ നിലനിർത്താൻ ആലപ്പുഴ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് തുടങ്ങിയതാണ് ഞായറാഴ്ച പ്ലാറ്റ്ഫോം. കലകളെ സംരക്ഷിക്കുന്നതിനൊപ്പം, അവഗണിക്കപ്പെട്ട തനത് കലാകാരന്മാർക്ക് കൈത്താങ്ങാവുകയും ചെയ്യുകയാണ് ഈ പദ്ധതി.
തലമുറകളായി കൈമാറിവന്ന തനത് ഈണങ്ങൾ. സംസ്കാരം, ഭാഷ, വാമൊഴി, നാടിന്റെ ഫോക് ശീലത്തിന്റെ നിലനില്പിന് sunday പ്ലാറ്റ് ഫോം ആണിക്കല്ലാകുന്നു. മാസത്തിൽ ഒരു ഞായറാഴ്ച അതിനായി പഞ്ചായത്ത് വേദിയൊരുക്കും. കുറഞ്ഞ ചെലവിൽ പാസെടുത്ത് ആസ്വദിക്കാം. ആ തുക കലാകാരന്മാർക്കുള്ളതാണ്. പദ്ധതിക്കായി തനത് ഫണ്ടിൽ നിന്നും തുക മാറ്റിവച്ചിട്ടുണ്ട്.
ഒരു വിഭാഗത്തിന്റെ ജീവന്റെ തുടിപ്പാണ് പൈതൃക കല. അത് അന്യമായാൽ ഒരുസംസ്കാരം തന്നെ ഇല്ലാതാകുമെന്ന തിരിച്ചറിവാണ് sunday പ്ലാറ്റ് ഫോമിന്റെ ഉത്ഭവത്തിനു കാരണമായത്.