മാവേലിക്കരയിൽ അവസരം ആര്‍ക്ക്? മനോരമന്യൂസ് സര്‍വേ ഫലം

kodikunnil-suresh-12
SHARE

മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ തലങ്ങും വിലങ്ങും വോട്ട് മറിച്ചില്‍. യുഡിഎഫിന് 4.41 ശതമാനം വോട്ട് കുറയുമ്പോള്‍ എന്‍ഡിഎയ്ക്ക് 5.72 ശതമാനം കൂടും. എല്‍ഡിഎഫ് വോട്ടിലും 1.8 ശതമാനം ഇടിവുണ്ടാകുമെന്ന് മനോരമന്യൂസ്–വിഎംആര്‍ പ്രീ–പോള്‍ സര്‍വേ. കഴിഞ്ഞ തവണ കൊടിക്കുന്നില്‍ സുരേഷിന് ലഭിച്ച 45.36 ശതമാനം വോട്ട് 40.89 ശതമാനമായി കുറയുമെന്നാണ് പ്രവചനം. 37.2 ശതമാനമാണ് ഇടതുമുന്നണിക്ക് ലഭിച്ച പിന്തുണ. എന്‍ഡിഎ വോട്ട് 19.45 ശതമാനമായി ഉയരും. 2019ല്‍ ഇത് 13.75 ശതമാനമായിരുന്നു. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള അന്തരം നേര്‍ത്തതായതിനാല്‍ യുഡിഎഫ്, എന്‍ഡിഎ വോട്ടുകളിലെ നേരിയ ചലനങ്ങള്‍ പോലും അന്തിമഫലത്തില്‍ നിര്‍ണായകമാകും.

mavelikkara-vote-12

ലോക്സഭയിലെ ഏറ്റവും മുതിർന്ന അംഗങ്ങളിരൊളായ കൊടിക്കുന്നിൽ സുരേഷാണ് മാവേലിക്കരയില്‍ വീണ്ടും യുഡിഎഫിനുവേണ്ടി രംഗത്തുള്ളത്. സിപിഐയുടെ യുവനേതാവ് സി.എ.അരുണ്‍കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്കുവേണ്ടി ബിഡിജെഎസ് നേതാവ് ബൈജു കലാശാലയും രംഗത്തുണ്ട്. 1989ൽ ഇരുപത്തേഴാം വയസിൽ അടൂരിൽ നിന്ന് ആദ്യമായി ലോക്സഭയിൽ എത്തിയ കൊടിക്കുന്നിൽ പിന്നീട് ആറുവട്ടം കൂടി വിജയിച്ചു. മാവേലിക്കര മണ്ഡലം രൂപീകരിച്ചശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും വിജയം കൊടിക്കുന്നിലിനായിരുന്നു. 2019ൽ ചിറ്റയം ഗോപകുമാറിനെ 61,138 വോട്ടിന് തോൽപ്പിച്ചാണ് അദ്ദേഹം ഏഴാംതവണ ലോക്സഭയിൽ എത്തിയത്.

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

Kodikkunnil Suresh faces tough task in Mavelikkara constituency in 2024 election, says Manorama News-VMR Pre-poll Survey.

MORE IN BREAKING NEWS
SHOW MORE