ജനങ്ങൾക്ക് രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യവും വേണം. ഇതിനായാണ് ഇടതിന്റെ പോരാട്ടമെന്നും യച്ചൂരി പറഞ്ഞു. ഇസ്‌ലാമിക രാഷ്ട്രം വേണം എന്ന വാദത്തിനു തുല്യമാണ് ഹിന്ദു രാഷ്ട്രം വേണമെന്ന വാദവും. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാനും രാജ്യത്തെ മതനിരപേക്ഷ രാജ്യമായി നിലനിർത്താനും ഇടതുപക്ഷത്തിന് പ്രധാന പങ്കു വഹിക്കാൻ കഴിയും.ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പുകളിൽ കാര്യമായ നേട്ടം അടുത്ത കാലത്ത് പലയിടങ്ങളിലും ഉണ്ടായിട്ടില്ല എന്നത് യാഥാർഥ്യമാണ്. എന്നാൽ നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ വലിയ പങ്കു വഹിക്കാനായി. കർഷക സമരം അതിന് ഉദാഹരണമാണ്. കടുത്ത പ്രതിഷേധത്തിനു മുന്നിൽ സർക്കാരിന് തീരുമാനം പിൻവലിക്കേണ്ടിവന്നു. ദേശീയ സ്വത്തുക്കളായ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിൽ കാലതാമസം ഉണ്ടായതും നടപടികൾ മരവിപ്പിച്ചതും ഇടതു സംഘടനകളുടെ പ്രതിഷേധത്തിന്റെ ഫലമായാണ്.