കശ്മീരിന്‍റെ പ്രത്യേക പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ശബ്ദമുയര്‍ത്താന്‍ എല്ലാവര്‍ക്കും ഭയമാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. പ്രതിപക്ഷം ഐക്യമുന്നണിയുണ്ടാക്കിയപ്പോള്‍ പ്രമേയമെങ്കിലും പാസാക്കുമെന്ന് താന്‍ കരുതിയെങ്കിലും ഒന്നുമുണ്ടായില്ലെ. 'ഇന്ത്യ' മുന്നണി പ്രസ്താവന ഇറക്കിയത് സമ്മര്‍ദങ്ങള്‍ക്കൊടുവിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തിനാണ് പ്രത്യേകാധികാരം എടുത്ത് കളഞ്ഞത്? ഇന്ത്യന്‍ യൂണിയനുമായി കൂട്ടിച്ചേര്‍ത്തത് പ്രത്യേകാധികാരത്തിന്‍റെ കൂടി വ്യവസ്ഥയിലാണ്. അത് ഒരു കാലഘട്ടത്തിലേക്ക് ഉള്ളതാണെന്ന് എവിടെയും പറഞ്ഞിരുന്നില്ല. എട്ടുമാസത്തോളം താന്‍ ഏകാന്ത തടവിലായിരുന്നുവെന്നും ഒമര്‍ വിശദമാക്കി.
ജമ്മു കാശ്മീരില്‍ ഇന്ന് പ്രതിഷേധങ്ങളില്ലെങ്കിലും ഇന്നും അവിടെ ജീവിതം എളുപ്പമായിട്ടില്ല. ജമ്മു കാശ്മീരിന് സംഭവിക്കുന്നതെന്തും സഹിഷ്ണുതയോടെ നോക്കാന്‍ കഴിയില്ല ഞങ്ങള്‍ക്ക് വേണ്ടത് ജമ്മുകാശ്മീരിനെ അങ്ങിനെ തന്നെ അംഗീകരിക്കാനുള്ള സാഹചര്യമാണ്. ആത്മവിശ്വാസമുള്ള, എല്ലാ അഭിപ്രായങ്ങളെയും സ്വീകരിക്കാന്‍ മനസുള്ള ഇന്ത്യയെയാണ് ജമ്മുകാശ്മീര്‍ നോക്കി കാണുന്നതെന്നും അദ്ദേഹം മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ