ഒരേസമയം ഹമാസിനെ വിമര്‍ശിക്കാനും പലസ്തീനിനൊപ്പം നില്‍ക്കാനും സാധിക്കും: ഒമര്‍ അബ്ദുല്ല

omer
SHARE

ഹമാസിന്‍റെ ഭീകരതയെ വിമര്‍ശിക്കുകയും അതേസമയം തന്നെ പലസ്തീനിലെ നിഷ്കളങ്കരായ ജനതയോടൊപ്പം നില്‍ക്കുകയും ചെയ്യാന്‍ സാധിക്കുമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.  എന്നാല്‍ അതെന്തുകൊണ്ടാണ് കഠിനമായി മാറുന്നത്, അതെന്തുകൊണ്ട് ആളുകള്‍ മനസിലാക്കുന്നില്ല? അങ്ങനെ പറയുന്നവരെ ജയിലിലിടുന്ന കാലമാണിത്. . പലസ്തീനിയന്‍ ജനതയോടൊപ്പമാണെന്ന് പറയുന്ന ആളുകള്‍ ജയിലില്‍ പോകുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു.

ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യ‌ വളരെ വ്യത്യസ്തമാണ്. ഇവിടെ സമൂഹം ആളുകളെ അംഗീകരിക്കാന്‍ കൂടുതല്‍ മനസു കാണിക്കുന്നവരാണ്. എന്നാല്‍ ഉത്തരേന്ത്യയില്‍ ജനങ്ങളില്‍ ഭിന്നിപ്പിക്കല്‍ എന്ന വിഷം കുത്തിവയ്ക്കപ്പെടുന്നു. ഇവിടെയും ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ദക്ഷിണേന്ത്യ അതിനെതിരെ ശക്തമായി പോരാടും എന്ന് എനിക്ക് ഉറപ്പുണ്ട്. ഉത്തരേന്ത്യയില്‍ എന്‍റെ സമുദായത്തിലുള്ളവര്‍ ഒരുപാട് അനുഭവിക്കുന്നുണ്ടെന്നും അത്രത്തോളം തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മഞ്ഞുകാലത്തിന് ശേഷം ഒരു വസന്തം വരുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ

Omar Abdullah said that it is possible to criticize Hamas and stand with Palestine at the same time

MORE IN BREAKING NEWS
SHOW MORE