ഈ തിരഞ്ഞെടുപ്പ് 'ഇന്ത്യ'യും മോദിയും തമ്മിലല്ല; വര്‍ഗീയ– കോര്‍പറേറ്റ് ബാന്ധവം പ്രബലം: യച്ചൂരി

sitaram-yechury-conclave-21
SHARE

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയും മോദിയും തമ്മിലല്ലെന്നും ഇന്ത്യയെന്നാല്‍ ഭാരതമാണെന്നും രാജ്യത്തെ ഏകീകരിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. രാജ്യത്തെ ജനങ്ങളാണ്, അവരില്‍ നിന്നുള്ള സമ്മര്‍ദമാണ് ഇന്ത്യ മുന്നണിയുടെ പിറവിക്ക് കാരണം. തിരഞ്ഞെടുപ്പ് ജയം രാഷ്ട്രീയത്തിലെ ഒരു ഭാഗം മാത്രമാണ്. ദേശീയ അജണ്ടയെ സ്വാധീനിക്കുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. . രാജ്യത്തിന്‍റെ മതേതര മുഖം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ഇന്ത്യ മുന്നണിയുടെ ഉദ്ഭവം അതിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍റെ രാഷ്ട്രീയ മുഖം മാറ്റിയവര്‍ എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നില്ല. ഗാന്ധിയുള്ളള്‍പ്പടെയുള്ളവരുടെ സംഭാവനകള്‍ പക്ഷേ രാജ്യത്തെ രാഷ്ട്രീയമായി ഉയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികവും സാമൂഹികവുമായ തുല്യതയിലേക്ക് സമൂഹത്തെ കൊണ്ടുവരേണ്ടതുണ്ടെന്നും അതിനായി യത്നിക്കുകയാണ് ഇടതുപക്ഷമെന്നും യച്ചൂരി പറഞ്ഞു. വര്‍ഗീയ– കോര്‍പറേറ്റ് ബാന്ധവം ഇന്ത്യന്‍ സമൂഹത്തില്‍ പ്രബലമാണ്. രാജ്യത്തെ തൊഴിലാളികളില്‍ വെറും ആറുശതമാനം പേര്‍മാത്രമാണ് സംഘടിതര്‍. ശേഷിക്കുന്ന ബഹുഭൂരിപക്ഷവും അസംഘടിതരാണ്. ഇങ്ങനെ അസംഘടിതരായവരെ സംഘടിപ്പിക്കുകയാണ് ഇടതുപക്ഷത്തിന്‍റെ ലക്ഷ്യമെന്നും യച്ചൂരി വിശദമാക്കി.രാജ്യത്തെ കലാലയങ്ങളില്‍ ഭൂരിഭാഗവും ബിജെപിക്ക് കീഴിലാണ്. തിരഞ്ഞെടുപ്പ് തന്നെ പലയിടത്തും നിരോധിക്കപ്പെട്ട നിലയിലാണ്.എന്നാല്‍ അക്കാര്യത്തില്‍ കേരളം കാണിക്കുന്ന രാഷ്ട്രീയ ജാഗ്രതയെ താന്‍ അഭിന്ദിക്കുന്നുവെന്നും കേരളം പ്രതീക്ഷയേകുന്ന തുരുത്താണെന്നും യച്ചൂരി പ്രശംസിച്ചു.  വിദ്യാര്‍ഥികള്‍ക്ക് മുന്‍പത്തെ പോലുള്ള സംവാദത്തിനും ചര്‍ച്ചകള്‍ക്കുമുള്ള അവസരം നിഷേധിക്കപ്പെടുകയാണെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ ഭിന്നിപ്പിക്കുന്നത് വര്‍ഗീയതയും മറ്റ് പല അസമത്വങ്ങളുമാണ്.  സത്യാനന്തരകാല സമൂഹത്തില്‍ അതിനെ മറികടക്കാനാകുമെന്നും യച്ചൂരി പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ മോദിക്ക് പിന്നാക്കം പോകേണ്ടി വന്നത് കര്‍ഷക സമരത്തിലാണ്. അതില്‍ ഇടതുപക്ഷത്തിന്‍റെ പങ്ക് വലുതാണ്. ദേശീയതയുടെ സത്തയെ ചോര്‍ത്തിക്കളയുന്നതാണ് സ്വകാര്യവല്‍ക്കരണം. രാജ്യത്തിന്‍റെ ഭാവി കുറേക്കൂടി സമത്വമുള്ള സമൂഹത്തെയാണ് ലക്ഷ്യമിടുന്നത്. ആഗോള തലത്തില്‍ തന്നെ ​ഒരു വലതുപക്ഷചായ്വ് പ്രകടമാണ്. നിയോ ലിബറല്‍ ആഗോളവല്‍ക്കരണത്തിന്‍റെ മുഖമുദ്രയും അതുതന്നെയാണ്. അത് ലോകവ്യാപകമായി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വൈകാരികമായ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് തൊഴിലാളി മുന്നേറ്റം തടയുന്നത്. ചിലയിടങ്ങളില്‍ ഇത് വര്‍ഗീയതയും ചിലയിടങ്ങളില്‍ വംശീയതയും ഉള്‍പ്പടെ പലവിധ അസമത്വങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Manorama news conclave| Why 2024 Matters ?| Sitaram Yechury

MORE IN MANORAMA NEWS CONCLAVE 2023
SHOW MORE