കശ്മീരിന്‍റെ പ്രത്യേക പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ശബ്ദമുയര്‍ത്താന്‍ എല്ലാവര്‍ക്കും ഭയമാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. പ്രതിപക്ഷം ഐക്യമുന്നണിയുണ്ടാക്കിയപ്പോള്‍ പ്രമേയമെങ്കിലും പാസാക്കുമെന്ന് താന്‍ കരുതിയെങ്കിലും ഒന്നുമുണ്ടായില്ലെ. 'ഇന്ത്യ' മുന്നണി പ്രസ്താവന ഇറക്കിയത് സമ്മര്‍ദങ്ങള്‍ക്കൊടുവിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തിനാണ് പ്രത്യേകാധികാരം എടുത്ത് കളഞ്ഞത്? ഇന്ത്യന്‍ യൂണിയനുമായി കൂട്ടിച്ചേര്‍ത്തത് പ്രത്യേകാധികാരത്തിന്‍റെ കൂടി വ്യവസ്ഥയിലാണ്. അത് ഒരു കാലഘട്ടത്തിലേക്ക് ഉള്ളതാണെന്ന് എവിടെയും പറഞ്ഞിരുന്നില്ല. എട്ടുമാസത്തോളം താന്‍ ഏകാന്ത തടവിലായിരുന്നുവെന്നും ഒമര്‍ വിശദമാക്കി.
ജമ്മു കാശ്മീരില്‍ ഇന്ന് പ്രതിഷേധങ്ങളില്ലെങ്കിലും ഇന്നും അവിടെ ജീവിതം എളുപ്പമായിട്ടില്ല. ജമ്മു കാശ്മീരിന് സംഭവിക്കുന്നതെന്തും സഹിഷ്ണുതയോടെ നോക്കാന്‍ കഴിയില്ല ഞങ്ങള്‍ക്ക് വേണ്ടത് ജമ്മുകാശ്മീരിനെ അങ്ങിനെ തന്നെ അംഗീകരിക്കാനുള്ള സാഹചര്യമാണ്. ആത്മവിശ്വാസമുള്ള, എല്ലാ അഭിപ്രായങ്ങളെയും സ്വീകരിക്കാന്‍ മനസുള്ള ഇന്ത്യയെയാണ് ജമ്മുകാശ്മീര്‍ നോക്കി കാണുന്നതെന്നും അദ്ദേഹം മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു.
2019 ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയപ്പോള്‍ എല്ലാ ജനാധിപത്യരീതികളും തകര്‍ന്നെന്നുവെന്നും ജനാധിപത്യം മരിച്ചുവെന്നും പറഞ്ഞ ഒമര്‍, ജനാധിപത്യത്തിലുള്ള തന്‍റെ വിശ്വാസം ഉലഞ്ഞെങ്കിലും നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വരാനിനിരിക്കെ ജമ്മുവില്‍ 2014 ലാണ് അവസാന തിരഞ്ഞെടുപ്പ് നടന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജമ്മുകാശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ വാദങ്ങള്‍ നീതിന്യായ വ്യവസ്ഥയ്ക്കു മുന്നില്‍ അംഗീകരിക്കപ്പെടുമെന്നാണ് തന്‍റെ വിശ്വാസം.
എല്ലാ തിരഞ്ഞെടുപ്പുകളും അംഗീകരിക്കപ്പെടുന്ന, വെറുപ്പും ഭയവുമില്ലാതെ എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയുന്ന രാജ്യമാകണം ഇന്ത്യ. ഏത് മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശം ജനങ്ങള്‍ക്കുണ്ടാകണം. ജനങ്ങളുടെ ആ താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Manorama news Conclave: Omar Abdullah on jammu kashmir opposition alliance