സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്ന ഭയമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാടാണ്. അതിന് സാധിക്കുന്ന രീതിയില്‍ ഏത് മണ്ഡലത്തിലെയും ബിജെപി വിരുദ്ധ വോട്ടുകള്‍ ഛിന്നഭിന്നമാകാതെ നോക്കാന്‍ സിപിഎം ശ്രമിക്കുമെന്നും കേവലം 37 ശതമാനം മാത്രമുള്ള ബിജെപിയെ സംഘടതിരായി നിന്ന് തോല്‍പ്പിക്കുമെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു.
ഗുജറാത്തില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ബിജെപിയെ പ്രാപ്തരാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം വിമര്‍ശിച്ചു. പഞ്ചായത്തുകളില്‍ ബിജെപി– കോണ്‍ഗ്രസ് ധാരണയുണ്ടാക്കി മല്‍സരിച്ച് ജയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് എപ്പോള്‍ നടന്നാലും കേരളത്തിലെ ഭൂരിപക്ഷം സീറ്റുകളിലും ഇടതുപക്ഷം മികച്ച വിജയം നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും ഇല്ല. ബിജെപിയുമായി സിപിഎമ്മിന് ധാരണയുണ്ടെന്ന് സതീശന്റെ വാദം അദ്ദേഹം തള്ളി.