സിനിമയുടെ കണ്ടന്റ് മാത്രമാണ് എന്നും ജയിച്ചിട്ടുള്ളതെന്നും നടന്റെ താരമൂല്യമോ ഒന്നും അവിടെ ബാധകമല്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. സിനിമയുടെ വിജയത്തിന് പല ഘടകങ്ങളുണ്ട്. മാജിക് പോലെ അത് സംഭവിക്കുന്നു, നല്ല തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് നല്ല സിനിമ ഉണ്ടാകുന്നത്. കാസ്റ്റിങ് ഡേറ്റ് മുതല്‍ റിലീസ് ഡേറ്റ് വരെ ശരിയാവേണ്ട ഈ തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നു. തീരുമാനങ്ങളുടെ നല്ല കൂട്ട് വരുമ്പോഴാണ് നല്ല സിനിമ വരുന്നത്. ഇങ്ങനെ പല തീരുമാനങ്ങള്‍ നന്നാവുമ്പോഴാണ് നല്ല സിനിമ ഉണ്ടാവുന്നത്. അതില്‍ നടന്റെ താരമൂല്യമോ ഒന്നും ബാധകമല്ല എന്നാണ് തനിക്ക് തോന്നുന്നതെന്നും ജൂഡ് പറഞ്ഞു.
മലയാള സിനിമ എത്രയോ വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമാ ലോകത്ത് പ്രാധാന്യമുള്ള സിനിമ ഇന്‍ഡസ്ട്രിയാണ്. ഭരതന്‍, പത്മരാജന്‍, കെജി ജോര്‍ജ് എന്നീ പ്രഗത്ഭര്‍ നമുക്കുണ്ടായിരുന്നു. മലയാള സിനിമയ്ക്ക് ഈ അടുത്ത കാലത്ത് കുറച്ച് റീച്ച് കൂടി എന്നത് സത്യമാണ്. ഇടക്കാലത്ത് ഒരു മോശം കാലം എല്ലാവര്‍ക്കും ഉണ്ടാവുന്നത് പോലെ മലയാള സിനിമയിലും ഉണ്ടായെന്നും ജൂഡ് പറഞ്ഞു.
മലയാളത്തില്‍ മാത്രമാണ് ട്വന്റി20 പോലൊരു സിനിമ സാധ്യമാവുകയുള്ളു. ഇവിടെ നിര്‍താക്കളും സംവിധായകരും നടീ നടന്മാരും ഒരു കുടുംബം പോലെയാണ് സിനിമ ചെയ്യുന്നത്. എന്നാല്‍ പുറത്ത് പോകുമ്പോള്‍ അങ്ങനെയല്ല. പ്രൊഫഷണലിസത്തിന്റെ പേര് പറഞ്ഞ് അവര്‍ അകല്‍ച്ച പാലിക്കുന്നുണ്ട്. എന്നാല്‍ മലയാള സിനിമയില്‍ അങ്ങനെയല്ല. സിനിമ എന്നത് ഒരു കൂട്ടാണ്. കെജിഎഫ് പോലെ ഐറ്റം സോങോ ഫൈറ്റോ ഇല്ലാത്ത സിനിമയാണ് 2018. എന്നിട്ടും ആളുകള്‍ക്ക് തീയറ്ററിലേക്ക് വരാനും സിനിമ കാണാനും തോന്നുന്നുണ്ട്. എല്ലാം ചേര്‍ന്ന് വരുന്ന ഒരു മാജിക്കാണ് സിനിമ– അദ്ദേഹം പറഞ്ഞു.
Manorama News Conclave Jude Antony Joseph
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.