ഒരിക്കലും ഒരു സിനിമ പാന്‍ ഇന്ത്യനായി ഇറക്കാന്‍ സാധിക്കില്ലെന്നും അത് പാന്‍ ഇന്ത്യന്‍ ആയി മാറുകയാണ് എന്നും നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. പുഷ്പയും കെജിഎഫും അങ്ങിനെയാണ്. പാന്‍ ഇന്ത്യ എന്ന തരത്തില്‍ മലയാളം ഇന്‍ഡസ്ട്രിക്ക് താങ്ങാവുന്നതിലും വലിയ ബജറ്റ് മുടക്കി സിനിമ എടുക്കുക എന്നാല്‍ റിസ്കാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സിനിമ എന്നാല്‍ മറ്റ് അനവധി വിനോദോപാധികളില്‍ ഒന്നു മാത്രമാണ്. ആ സിനിമ ഇന്ന് ഒടിടിയിലേക്ക് പോകുന്നു. അതിനാല്‍ പ്രോക്ഷകരെ എങ്ങനെ തിയറ്ററിലെത്തിക്കും പുതിയതെന്ത് കൊണ്ടുവരും എന്നുതന്നെയാണ് എല്ലാവരും ചിന്തിക്കുന്നതും– ബേസില്‍ പറയുന്നു
സിനിമ വീട്ടിലേക്ക് വരികയാണെങ്കില്‍ പോലും തിയറ്ററിലേക്ക് ആളു വരാതിരിക്കില്ല. ഒടിടി വന്നതിനു ശേഷവും സൂപ്പര്‍ സ്റ്റാര്‍ സീനിയര്‍ സ്റ്റാറുകളാണ്. സ്റ്റാര്‍ഡം ആഘോഷിക്കപ്പെടുന്നതും തിയറ്ററുകളില്‍ തന്നെയാണ്. സിനിമ കുറച്ചുകൂടി വ്യാവസായികം ആയി കഴിഞ്ഞു. വലിയൊരു പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമകള്‍ തിയറ്ററിലേക്ക് വരുമ്പോഴാണ് ആളുകളും തിയറ്ററിലേക്ക് വരുന്നത്. ഒടിടിയിലാണെങ്കിലും അത് തന്നെയാണ് സംഭവിക്കുന്നത്. നിര്‍മിതബുദ്ധി സിനിമയില്‍ വളരെ ക്രിയേറ്റീവായി ഉപോയാഗിക്കാവുന്ന ഒന്നാണ് പക്ഷേ എങ്ങിനെ അതിജീവിക്കും എന്നതാണ് വിഷയമെന്നും ബേസില്‍ ജോസഫ് പറയുന്നു.
മിന്നല്‍ മുരളി ഒരു ബിഗ് സ്ക്രീന്‍ സിനിമയാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ കോവിഡും പ്രശ്നങ്ങളും കാരണം ഒടിടിയിലെത്തുകയായിരുന്നു. അപ്പോള്‍ അതൊരു ഷോക്കായിരുന്നെങ്കിലും മറ്റൊരു വശത്ത് വലിയ റീച്ചാണ് സിനിമയ്ക്ക് ലഭിച്ചത്. അതുകൊണ്ട് വിഷമമൊന്നുമില്ലെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
Manorama News Conclave Basil Joseph