കേരളത്തില്‍ ബിസിനസില്‍ ഈഗോ പാടില്ല; വിജയിപ്പിക്കുക എളുപ്പമല്ല; അശോക് മാണി

asok-mani
SHARE

കേരളത്തിലെ വ്യാപാരരംഗം വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും വിജയിക്കണമെങ്കില്‍ ഈഗോ ലവലേശം പാടില്ലെന്ന് ഇന്‍റര്‍ഗ്രോ ബ്രാന്‍ഡ്സ് സിഇഒയും എംഡിയുമായ അശോക് മാണി.രണ്ട് പതിറ്റാണ്ടു മുന്‍പ് കേരളത്തില്‍ ബിസിനസ് തുടങ്ങി വിജയിപ്പിക്കുക എളുപ്പമായിരുന്നില്ല. അത് ഇന്നും അല്ലെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു . മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ലേബര്‍ ചാര്‍ജടക്കമുള്ള ഉല്‍പാദനച്ചെലവുകള്‍ കേരളത്തില്‍ കൂടുതലാണ്. പക്ഷേ അതിന് സംസ്ഥാനത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ബിസിനസ് രംഗത്തുള്ളവര്‍ അത് മനസ് കൊണ്ട് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എല്ലാ സംസ്ഥാനങ്ങള്‍ക്കും അതിന്‍റേതായ മെച്ചങ്ങളും വെല്ലുവിളികളുമുണ്ട്. 15 വര്‍ഷത്തിന് ശേഷം കേരളം എന്തായിരിക്കേണം എന്ന് തീരുമാനിക്കേണ്ട സമയം അതിക്രമിച്ചു. അത്തരത്തിലുള്ള അവസ്ഥയുണ്ടായെങ്കില്‍ മാത്രമേ നിലവിലെ പരിസ്ഥിതി മാറുകയും മികച്ച തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യുകയുള്ളൂ. നല്ല കോളജുകളോ, സ്ഥാപനങ്ങളോ വന്നാല്‍ മാത്രം നല്ല ജോലി ആവില്ല.  മാനവ വിഭവശേഷിയും വിഭവങ്ങളും പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലുള്ള അവസരങ്ങള്‍ ഉണ്ടാക്കുകയാണ് സംസ്ഥാനത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയാത്ത തൊഴില്‍ മേഖലകളിലുള്ളവര്‍ വിദേശത്തേക്ക് ചേക്കേറുന്നതില്‍ തെറ്റില്ല. മധ്യവര്‍ഗത്തിലും മധ്യവയസിലുമുള്ളവരിലാണ് കുടിയേറ്റ പ്രവണത കൂടുതലായി കണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Manorama news conclave Ashok Mani

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

MORE IN MANORAMA NEWS CONCLAVE 2023
SHOW MORE