സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നറിയാം. കേരളത്തിലെ ഏറ്റവും വലിയ എക്സിറ്റ് പോളായ മനോരമ ന്യൂസ് – വിഎംആര്‍ പോള്‍ ഫലങ്ങള്‍ ഇന്ന് രാത്രി 7 മണിക്ക് സംപ്രേഷണം ചെയ്യും.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങള്‍ ആരു നേടും? ഓരോ സീറ്റിലെയും ജയ സൂചനകളും വോട്ടുവിഹിതവും ഇന്നറിയാം. കേരളത്തിലെ ഏറ്റവും വലിയ എക്സിറ്റ് പോളിലെ കണ്ടെത്തലുകളാണ് ഇന്ന് രാത്രി 7 മുതല്‍ 10 വരെ സംപ്രേഷണം ചെയ്യുക. ജയസാധ്യത കൂടാതെ വിവിധ പ്രായത്തിലും വിവിധ വിഭാഗങ്ങളില്‍ ഉള്ളവര്‍ വരെ ആരെ പിന്തുണയ്ക്കുമെന്നും അറിയാം.
മുംബൈ ആസ്ഥാനമായ വോട്ടേഴ്സ് മൂഡ് റിസർച് ഏജൻസി കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 28000 വോട്ടര്‍മാരെ നേരില്‍കണ്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. വിര്‍ച്വല്‍ ഇന്‍ഫിറ്റി സ്റ്റുഡിയോയില്‍ നിന്ന് തല്‍സമയം സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ ഫല സൂചനകളെ സംബന്ധിച്ച വിശകലനവുമുണ്ടാകും.