Pre-Poll-Vote-845

 

Opi-Poll-2024Sub-Ques-Day3-845-440-1

2024 പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനവിഷയം അഴിമതിയെന്ന് കേരളത്തിലെ വോട്ടര്‍മാര്‍. മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത 21.51 ശതമാനം പേരുടെ അഭിപ്രായം ഇതാണ്. തൊഴിലില്ലായ്മയാണ് മുഖ്യവിഷയമെന്ന് 20.02 ശതമാനം പേര്‍ പറഞ്ഞു. 13.57 ശതമാനം പേര്‍ വിലക്കയറ്റം ചര്‍ച്ചയാകുമെന്ന നിലപാടിലാണ്. വര്‍ഗീയത തിരഞ്ഞെടുപ്പില്‍ പ്രധാനവിഷയമാകുമെന്ന് കരുതുന്നത് 11.36 ശതമാനം പേരാണ്. ക്രമസമാധാനം (7.99), അടിസ്ഥാനസൗകര്യ വികസനം (7.65), സ്ത്രീസുരക്ഷ (6.43), മതനിരപേക്ഷത (4.57), കര്‍ഷകരുടെ ദുരവസ്ഥ (4.27), സാമൂഹ്യക്ഷേമം (2.28) എന്നിവയാണ് കേരളത്തിലെ വോട്ടര്‍മാര്‍ ഉയര്‍ത്തുന്ന മറ്റുവിഷയങ്ങള്‍.

Opi-Poll-2024Sub-Ques-Day3-845-440-2

 

Opi-Poll-2024Sub-Ques-Day3-845-440-New

മണ്ഡലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ കൂടുതല്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നത് അഴിമതിയും തൊഴിലില്ലായ്മയും ക്രമസമാധാനവുമാണ്. തൊട്ടടുത്ത ആറ്റിങ്ങലില്‍ മുഖ്യചര്‍ച്ച തൊഴിലില്ലായ്മയാണ്. അഴിമതി, വര്‍ഗീയത, അടിസ്ഥാന സൗകര്യവികസനം, വിലക്കയറ്റം എന്നിവയും തുല്യപ്രാധാന്യത്തോടെ ചര്‍ച്ചയാകണമെന്ന നിലപാടിലാണ് ആറ്റിങ്ങലിലെ വോട്ടര്‍മാര്‍. കൊല്ലത്ത് അഴിമതിയാണ് മുഖ്യവിഷയം. തൊഴിലില്ലായ്മ, വിലക്കയറ്റം, വര്‍ഗീയത, അടിസ്ഥാനസൗകര്യ വികസനം, സ്ത്രീസുരക്ഷ എന്നിവയും കൊല്ലത്ത് ചര്‍ച്ചയാണ്.

പത്തനംതിട്ട മണ്ഡലത്തില്‍ കൂടുതലാളുകള്‍ ക്രമസമാധാനമാണ് മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടുന്നത്. അഴിമതിയാണ് രണ്ടാമത്തെ പ്രധാനവിഷയം. തൊഴിലില്ലായ്മ (17.09), വര്‍ഗീയത (10.01), വിലക്കയറ്റം (9.35) എന്നിവയും തൊട്ടുപിന്നിലുണ്ട്. മാവേലിക്കരയില്‍ മുഖ്യവിഷയങ്ങള്‍ അഴിമതിയും (23.85) വിലക്കയറ്റവുമാണ് (21.76). തൊഴില്ലായ്മ, വര്‍ഗീയത എന്നിവയും ചര്‍ച്ചയാകണമെന്ന് ഇവിടെ സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ആലപ്പുഴയില്‍ 24.39 ശതമാനം പേര്‍ അഴിമതിയാണ് മുഖ്യവിഷയം എന്ന നിലപാടുകാരാണ്. തൊഴിലില്ലായ്മ (18.19), വിലക്കയറ്റം (11.87), അടിസ്ഥാനസൗകര്യവികസനം (9.94) എന്നിവയാണ് തൊട്ടുപിന്നില്‍.

കോട്ടയത്ത് പകുതിയോളം പേര്‍ (48.18) തൊഴിലില്ലായ്മ ചര്‍ച്ച ചെയ്യപ്പെടണമെന്ന ഉറച്ച നിലപാടിലാണ്. വിലക്കയറ്റം (14.15), വര്‍ഗീയത (11.62), അഴിമതി (10.30) എന്നിവയാണ് സജീവമായ മറ്റ് വിഷയങ്ങള്‍. ഇടുക്കി മണ്ഡലത്തില്‍ തൊഴിലില്ലായ്മയ്ക്കും (23.51) അഴിമതിക്കുമൊപ്പം (21.3) ക്രമസമാധാനവും (14.11) പ്രാധാന്യത്തോടെ കാണണം എന്ന നിലപാടുള്ളവര്‍ ഏറെയുണ്ട്. എറണാകുളത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് പ്രധാനവിഷയങ്ങള്‍. വര്‍ഗീയത, അഴിമതി, ക്രമസമാധാനം എന്നിവയും സജീവചര്‍ച്ചയാകും. ചാലക്കുടിയുടെ ഫോക്കസ് അഴിമതിയിലാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്ക്കൊപ്പം വര്‍ഗീയതയും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തിയും ചര്‍ച്ചാവിഷയമാണ്.

 

തൃശൂരില്‍ വിലക്കയറ്റമാണ് (19.59) പ്രധാനവിഷയം. തൊഴിലില്ലായ്മ (16.55), അഴിമതി (12.69), വര്‍ഗീയത (11.59) എന്നീ പ്രശ്നങ്ങളെയും ഇവിടത്തെ വോട്ടര്‍മാര്‍ പ്രാധാന്യത്തോടെ കാണുന്നു. ആലത്തൂരില്‍ അഴിമതിയും വിലക്കയറ്റവുമാണ് മുഖ്യവിഷയം. വിലക്കയറ്റം, വര്‍ഗീയത എന്നിവയും സജീവചര്‍ച്ചയാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന നിലപാടിലാണ് പാലക്കാട്ടെ വോട്ടര്‍മാര്‍. അഴിമതി വര്‍ഗീയത എന്നിവയും ലോക്സഭാതിരഞ്ഞെടുപ്പില്‍ വിഷയമാകുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. സ്ത്രീസുരക്ഷയും മതനിരപേക്ഷതയും ഒരുപോലെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ഇവിടെ സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പൊന്നാനിയിലും അഴിമതി തന്നെയാണ് മുഖ്യവിഷയം. തൊഴില്ലായ്മയും വര്‍ഗീയതയും തുല്യപ്രാധാന്യത്തോടെ കാണുന്നവരാണ് ഇവിടത്തെ വോട്ടര്‍മാര്‍. വിലക്കയറ്റമാണ് കൂടുതല്‍ പേര്‍ മുന്നോട്ടുവച്ച മറ്റൊരു വിഷയം.

 

മലപ്പുറംകാരുടെ പ്രധാനവിഷയം തൊഴിലില്ലായ്മയാണ്. 31.23 ശതമാനം പേര്‍ ഇത് ചര്‍ച്ചയാകണമെന്ന് അഭിപ്രായപ്പെട്ടു. അഴിമതിയും വര്‍ഗീതയുമാണ് മലപ്പുറത്തുകാര്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന മറ്റ് പ്രധാനവിഷയങ്ങള്‍. കോഴിക്കോട്ട് അഴിമതി മുഖ്യവിഷയമാകുമ്പോള്‍ തൊഴിലില്ലായ്മ, വര്‍ഗീയത എന്നിവയും പ്രാധാന്യത്തോടെ ചര്‍ച്ചയാകുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലും ഏറ്റവും വലിയ പ്രശ്നം അഴിമതിയാണ് (22%). തൊഴില്ലായ്മ ((16.93), വര്‍ഗീയത (16.8) എന്നിവ തുല്യ പ്രധാന്യത്തോടെ വോട്ടര്‍മാര്‍ ഉന്നയിക്കുന്നു. വടകരക്കാരും അഴിമതി പ്രധാനചര്‍ച്ചയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. തൊഴില്ലായ്മയാണ് മറ്റൊരു ആശങ്ക.

 

അഴിമതി (17.55), വര്‍ഗീയത (17.15), തൊഴിലില്ലായ്മ (17.02) എന്നിവയെ ഒരേ പ്രാധാന്യത്തോടെ കാണുന്നവരാണ് കണ്ണൂര്‍ മണ്ഡലത്തില്‍ കൂടുതലുള്ളത്. വിലക്കയറ്റവും (15.96) ഇവിടെ വലിയ ചര്‍ച്ചയാകും. കാസര്‍കോട്ട് ഏറ്റവും കൂടുതലാളുകള്‍ (32.25) ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നത് അഴിമതിയാണ്. 18.38 ശതമാനം പേര്‍ തൊഴിലില്ലായ്മയും 17 ശതമാനം പേര്‍ വിലക്കയറ്റവും പ്രധാനവിഷയമാണെന്ന് അഭിപ്രായപ്പെട്ടു.

 

Corruption, unemployment and inflation are the biggest election issues in Kerala, says Manorama News-VMR Mood of the State Survey