PALAKKAD-Perfomance-845

 

ഹാട്രിക് വിജയം തേടിയിറങ്ങിയ എം.ബി.രാജേഷിനെ അട്ടിമറിച്ച് ലോക്സഭയില്‍ അരങ്ങേറ്റം കുറിച്ച വി.കെ.ശ്രീകണ്ഠന് മണ്ഡലത്തില്‍ അന്നുണ്ടായിരുന്ന ജനപ്രീതി ഇപ്പോഴുണ്ടോ? മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത 42.11 ശതമാനം പേര്‍ എംപിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ്. എപിയുടേത് ഏറ്റവും മികച്ച പ്രകടനമെന്ന് 10.56 ശതമാനം പേരും മികച്ചതെന്ന് 31.55 ശതമാനവും അഭിപ്രായപ്പെട്ടു. എന്നാല്‍ എംപിയുടെ പ്രവര്‍ത്തനം മോശമെന്ന് 33.47 ശതമാനം പേര്‍ നിലപാടെടുത്തത് ശ്രീകണ്ഠനെ ആശങ്കപ്പെടുത്തിയേക്കും. തീര്‍ത്തും മോശമെന്ന് അഭിപ്രായമുള്ളഃത് 1.78 ശതമാനത്തിന് മാത്രമാണെങ്കിലും മോശം എന്ന് 31.69 ശതമാനം പേര്‍ പറയുന്നു. 24.42 ശതമാനം ശരാശരി മാര്‍ക്ക് നല്‍കി.

 

2019ല്‍ ശക്തമായ ത്രികോണമല്‍സരത്തിനൊടുവിലാണ് വി.കെ.ശ്രീകണ്ഠന്‍ ഇപ്പോഴത്തെ സംസ്ഥാനമന്ത്രി എം.ബി.രാജേഷിന്റെ തേരോട്ടത്തിന് തടയിട്ടത്. 11,637 വോട്ടായിരുന്നു ഭൂരിപക്ഷം. ശ്രീകണ്ഠന് 3,99,274 വോട്ടും രാജേഷിന് 3,87,637 വോട്ടും ലഭിച്ചു. ബിജെപിയുടെ സി.കൃഷ്ണകുമാര്‍ 2,18,556 വോട്ട് നേടി.

 

 

ലോക്സഭയിലെ പ്രകടനം

 

പതിനേഴാം ലോക്സഭയിലെ പതിമൂന്നാം സമ്മേളനം വരെ വി.കെ.ശ്രീകണ്ഠന്‍ 52 ചര്‍ച്ചകളില്‍ പങ്കെടുത്തു. 281 ചോദ്യങ്ങളുന്നയിച്ചു. 17 സ്പെഷല്‍ മെന്‍ഷനുകള്‍ നടത്തി. പട്ടികവര്‍ഗങ്ങളെ സംബന്ധിച്ച ഭരണഘടനാഭേദഗതി ബില്ലില്‍ ഭേദഗതി നിര്‍ദേശിച്ചു. 6 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. കൃഷി, മൃഗസംരക്ഷണ, ഭക്ഷ്യസംസ്കരണ സ്റ്റാന്‍ഡിങ് കമ്മിറ്റി, പരിസ്ഥിതി, വനം കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റി എന്നിവയില്‍ അംഗമാണ് ഈ അന്‍പത്തിമൂന്നുകാരന്‍.

 

Here is VK Sreekandan's rating as an MP in Palakkad constituency. Manorama News-VMR Mood of the State Survey results.