Result-Alappuzha-845

ഇടതുമുന്നണിയുടെ ഏക സിറ്റിങ് സീറ്റായ ആലപ്പുഴ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് മനോരമന്യൂസ്-വിഎംആർ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സർവേ. യുഡിഎഫിന്റെ വോട്ട് 4.62 ശതമാനം വർധിച്ച് 44.52 ശതമാനത്തിൽ എത്തുമെന്നാണ് പ്രവചനം. എൽഡിഎഫിന്റെ വോട്ട് 2.72 ശതമാനം കുറഞ്ഞ് 38.19 ശതമാനത്തിലെക്കുമെന്നും കണക്കാക്കുന്നു. 6.33 ശതമാനമാണ് ഇപ്പോൾ യുഡിഎഫിനുള്ള മേൽക്കൈ. എൻഡിഎ വോട്ടിലും ഇടിവിന് സാധ്യതയുണ്ട്. 1.61 ശതമാനം കുറഞ്ഞ് ബിജെപിയുടെ വിഹിതം 15.61 ശതമാനത്തിലെത്തുമെന്നാണ് പ്രവചനം. മറ്റുള്ളവർക്കും വോട്ട് നഷ്ടമുണ്ടാകും. 1.68 ശതമാനമാണ് ഇപ്പോൾ അനുമാനിക്കുന്ന വിഹിതം.

2024-Vote-Share-Alappuzha-845-440

 

Vote-Swing-Alappuzha-845-440

സർവേയിൽ യുഡിഎഫിന് വോട്ട് കൂടുമെന്ന് പ്രവചിക്കുന്ന മണ്ഡലങ്ങളിൽ കാസര്‍കോട് കഴിഞ്ഞാല്‍ മുന്നിലുള്ളത് ആലപ്പുഴയാണ്. ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 10 വരെ സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്താണ് മനോരമന്യൂസ് –വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ കാലയളവിൽ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് വിലയിരുത്തിയത്.

 

2019ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വിജയിച്ച ഏക എൽഡിഎഫ് സ്ഥാനാർഥിയാണ് എ.എം.ആരിഫ്. അരൂരിൽ നിന്ന് തുടർച്ചയായി നിയമസഭയിലെത്തിയതിന്റെ ഗ്ലാമറുമായി ലോക്സഭാ പോരാട്ടത്തിനിറങ്ങിയ എ.എം.ആരിഫിനെ ആലപ്പുഴ 10,474 വോട്ടിന് വിജയിപ്പിച്ചു. കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനും ബിജെപിയിലെ ഡോ.കെ.എസ്.രാധാകൃഷ്ണനുമായിരുന്നു എതിരാളികൾ.

 

Here is the prospects of UDF, LDF and BJP in Alappuzha Loksabha constituency in 2024 election. Manorama News-VMR Mood of the State Survey result.