k-sudhakaran-lead

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ ലീഡ് മുപ്പതിനായിരത്തിലേക്ക്. ലീഡ് നില  29205 ആയാണ് ഉയർന്നത്. രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടി യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് രണ്ടാം റൗണ്ടിൽ കെ.സുധാകരന് 2205 വോട്ടിന്റെ ലീഡുണ്ട്.  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലും കെ.സുധാകരനാണ് ലീഡ്. കെ.കെ.ശൈലജ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ മട്ടന്നൂരിലും കെ.സുധാകരൻ ലീഡ് പിടിച്ചു.

രണ്ടാം റൗണ്ടിലെ വോട്ട് നില ഇങ്ങനെ

തളിപ്പറമ്പ്

കെ.സുധാകരൻ – 5830,

എം.വി.ജയരാജൻ – 4118

ധർമടം

കെ.സുധാകരൻ – 6877,

എം.വി.ജയരാജൻ – 4672

ഇരിക്കൂർ

കെ.സുധാകരൻ – 6008

എം.വി.ജയരാജൻ – 3298

അഴീക്കോട്

കെ.സുധാകരൻ – 5919

എം.വി.ജയരാജൻ – 4781

കണ്ണൂർ

കെ.സുധാകരൻ – 5454

എം.വി.ജയരാജൻ – 5141

മട്ടന്നൂർ

കെ.സുധാകരൻ – 6177

എം.വി.ജയരാജൻ – 5005

പേരാവൂർ

കെ.സുധാകരൻ – 5508

എം.വി.ജയരാജൻ – 4795

ENGLISH SUMMARY:

Lok Sabha Election 2024 Results; K Sudhakaran lead