Untitled design - 1

തമിഴ്നാട് രാഷ്ട്രീയമെന്ന് പറയുമ്പോൾ നമ്മൾ മലയാളികൾക്ക് മനസ്സിൽ ആദ്യം വരുന്നത് ഡിഎംകെ, അണ്ണാ.ഡിഎംകെ, അടുത്തിടെയായി വിജയ് ഒക്കെയാണ്. എന്നാൽ അല്പം വിശാലമായി നോക്കിയാൽ തമിഴ്നാട്ടിൽ മൂന്നു രാഷ്ട്രീയ ചിന്താഗതിയാണ് ഇന്നുള്ളത്. ഡിഎംകെ അണ്ണാ.ഡിഎംകെ പക്ഷങ്ങൾ ഉയർത്തുന്ന ദ്രാവിഡ രാഷ്ട്രീയം, നാം തമിഴർ കക്ഷി പോലുള്ള പാർട്ടികളുടെ തമിഴ് ദേശീയ വാദം. ഒപ്പം ശക്തി പ്രാപിക്കുന്ന ബിജെപിയുടെ ആര്യ രാഷ്ട്രീയവും. ആരു വിജയിക്കുന്നു എന്നതിനപ്പുറം, തമിഴ് രാഷ്ട്രീയത്തിന്റെ ഭാവി എന്താകുമെന്ന് സൂചന നൽകുന്ന ചരിത്ര സന്ധി കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.

80 വർഷമായി തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം പിറന്നിട്ട്. ജാതി,മത വേർതിരിവിനെതിയായ പെരിയാറിന്റെ പോരാട്ടമാണ് 1944ല്‍ ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പ്രസ്ഥാനമായത്. ബ്രാഹ്മണവിരുദ്ധ, ഹിന്ദി വിരുദ്ധ സമരങ്ങളിലൂടെ പാർട്ടി ശക്തി പ്രാപിച്ചു. 49ലാണ് സി.എൻ അണ്ണാദുരെയുടെ നേതൃത്വത്തിൽ ഇന്നത്തെ ഡിഎംകെ പിറക്കുന്നത്. 67ൽ കരുണാനിധിയുടെ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം ഭരിക്കുന്ന പ്രാദേശിക പാർട്ടിയായി ഡിഎംകെ. ഇന്ന് ബിജെപിക്ക് എതിരെയാണ് പാർട്ടിയുടെ പ്രധാന പോരാട്ടം.

ഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട എംജിആറിലൂടെ 72ലാണ് അണ്ണാ.ഡിഎംകെയുടെ ജനനം. സി.എൻ അണ്ണാദുരൈയുടെ ആശയങ്ങളെ അടിസ്ഥാനമാക്കിയ ദ്രാവിഡ പാർട്ടിയാണ് എഐഎഡിഎംകെ. വിദ്യാഭ്യാസത്തിൽ തമിഴ് അടിച്ചേൽപ്പിക്കുന്നത് അണ്ണാ.ഡിഎംകെ എതിർത്തു. ഡിഎംകെ ആശയങ്ങളിൽ അല്പം വെള്ളം ചേർത്തതാണ് അണ്ണാ.ഡിഎംകെയെന്ന് പറയാം. എംജിആറിൽ നിന്ന് പാർട്ടി ചെങ്കോൽ ജയലളിതയിലെത്തി. മരണശേഷം പാര്‍ട്ടി കഷ്ണങ്ങളായി പിരിഞ്ഞു, എൻ.ഡി.എ മുന്നിണിയിലെത്തി. OPS – EPS പേരിനേടുവിൻ ബിജെപി ബന്ധം അവസാനിപ്പിച്ചു തമിഴ്നാട്ടിലെ നിലവിലെ പ്രതിപക്ഷം.

ദ്രാവിഡ രാഷ്ട്രീയത്തിൽ നിന്നും ഒരു പിടി അകലമേ തമിഴ് ദേശീയ വാദത്തിനൊള്ളു. ഭാഷ അടിസ്ഥാനത്തിൽ മതനിരപേക്ഷ രാജ്യമാണ് ലക്ഷ്യം. ഇന്ന് ഈ ആശയം ഉയർത്തി പിടിക്കുന്ന പ്രധാനപ്പെട്ട പാർട്ടിയാണ് സീമാൻ നേതൃത്വം നൽകുന്ന നാം തമിഴർ കക്ഷി. LTTE നേതാവ് വേലുപിള്ള പ്രഭാകരനെയാണ് ഇവർ താത്വികമായി പിന്തുടരുന്നത്. 2017ൽ സംസ്കാരത്തിന് മേലുള്ള കടന്നുകയറ്റമായി ജെല്ലിക്കെട്ട് നിരോധനം കണ്ടതോടെയാണ് ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. നാം തമിഴ് കക്ഷി ശക്തി പ്രാപിച്ചതും അതോടെയാണ്. നിരവധി സീറ്റുകളിൽ ജയ പരാജയങ്ങൾ തീരുമാനിക്കാൻ മാത്രം പാർട്ടി വളർന്നു. ഇത്തവണ വീരപ്പന്റെ മകളടക്കം പാർട്ടി സ്ഥാനാർത്ഥിയാണ്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെ ശക്തമായും, കേന്ദ്രം ഭരിക്കുന്ന പാർട്ടിയെ പരുഷമായും വിമർശിക്കുന്നതാണ് കക്ഷി നിലപാട്.

ദ്രാവിഡ ആര്യ വ്യത്യാസം തമിഴ്നാട്ടിൽ എത്ര പ്രബലമെന്ന് കാട്ടുന്നതാണ് ബിജെപിക്കുള്ള ആര്യ ചാപ്പ. പിസി 1700 കളിൽ ദക്ഷിണേന്ത്യയിലേക്ക് എത്തിയ ആര്യ സംസ്കാരത്തിനോട് ദ്രാവിഡ പ്രസ്ഥാനങ്ങൾ വലിയ എതിർപ്പാണ് കാത്തു സൂക്ഷിക്കുന്നത്. ബ്രാഹ്മണരെ ആര്യ വംശജരായാണ് കണക്കാക്കുന്നത്. ഈ ആര്യ വിരോധം അതിജീവിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ ചിലയിടങ്ങളിൽ ഫലം കാണുന്നുമുണ്ട്. 2019 തിരഞ്ഞെടുപ്പിൽ നാം തമിഴർ കക്ഷിക്കും താഴെ 3.6 ആയിരുന്നു ബിജെപിയുടെ വോട്ട് ശതമാനം. എന്നാൽ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷം അണ്ണാ.ഡിഎംകെ ആണെങ്കിലും പ്രവർത്തനക്കൊണ്ട് തങ്ങളെന്ന പ്രതീതിയാണ് ബിജെപി സൃഷ്ടിക്കുന്നത്.

ദ്രാവിഡ രാഷ്ട്രീയമായിരുന്നു തമിഴ്നാട്ടിൽ എക്കാലത്തും ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ടായിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് പോരാട്ടവും അവർക്കിടയിൽ തന്നെ. 18ാം ലോകസഭ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുമ്പോൾ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എങ്ങനെയായിരുന്നു തമിഴ്നാട്ടിലെ ജനങ്ങൾ പ്രതീകരിച്ചിരുന്നത്. 

2017, തമിഴ് വികാരത്തിൻ്റെ നേർചിത്രമായ ജല്ലിക്കെട്ട് പോരാട്ടം ഈ മറീന കടൽക്കരയിൽ അലയടിച്ച കാലം. ബിജെപി വിരുദ്ധത കൊടികുത്തിയിരിക്കെ തെട്ടടുത്ത് തിരഞ്ഞെടുപ്പിന്‍ അണ്ണ.ഡിഎംകെ എന്‍ഡിഎ സഖ്യത്തില്‍ ഡിഎംകെയെ നേരിട്ടു. പുതുചേരി ഉൾപ്പെടെ 40ല്‍ 39ഉം DMK നേതൃത്വത്തിൽ SPA സഖ്യം തൂത്തുവാരി. അണ്ണാ.ഡിഎംകെയുടെ 1 സീറ്റായിരുന്നു NDAയുടെ ആകെ സമ്പാദ്യം.

DMK 20, Congress 10, CPI, CPM, VCK 2 വീതം, Muslim league, India Jannayaka Kachi, KDMK, MDMK എന്നിവർ ഒരോ സീറ്റിലുമാണ് SPA സഖ്യത്തിൻ മത്സരിച്ചത്. തേനിയിൽ കോൺഗ്രസ് മാത്രമാണ് പരാജയപ്പെട്ടത്. AIADMK, BJP, PMK, DMDK, പുതിയ തമിഴകം, പുതിയ നീതി കക്ഷി, തമിഴ് മാനില കോൺഗ്രസ് എന്നിവരായിരുന്നു NDA സഖ്യത്തില്‍. നാം തമിഴർ കക്ഷിയും, കമലിൻ്റെ മക്കൾ നീതിമയ്യവും ഒറ്റയ്ക്ക് മത്സരിച്ചു. 

അഞ്ചു വർഷത്തിനപ്പുറം രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിഞ്ഞു. ഒരിക്കലും ചിത്രത്തിൽ ഇല്ലാതിരുന്ന ബിജെപി ശക്തരെന്നാണ് അവകാശപ്പെടുന്നത്. DMK സഖ്യം ഇന്ത്യ മുന്നണിയുടെ ഭാഗമായി. അണ്ണ.ഡിഎംകെ NDA സഖ്യം അവസാനിപ്പിച്ച് പുതിയ മുന്നണി പ്രഖ്യാപിച്ചു. ഇതോടെ മൂന്ന് മുന്നണിക്കിടെയിലെ ത്രികോണ പോരാട്ടമാണ് സംസ്ഥാനത്ത്. ഒപ്പം ചിലയിടങ്ങളിൽ ജയ, പരാജയം നിർണയിക്കുന്ന ശക്തിയായി നാം തമിഴർ കക്ഷിയും.

ഇന്ത്യ ജനനായ കക്ഷി മുന്നണി വിട്ടതോടെ 21 സീറ്റിൽ ഡിഎംകെ മത്സരിക്കുന്നു എന്നതിനപ്പുറം ഇന്ത്യ മുന്നണിയിൽ - SPA സഖ്യത്തിൻ നിന്ന് ഒരു വ്യത്യാസവും സീറ്റ് നിലയിൽ ഈ തവണയില്ല. മുന്നണിയിൽ എത്തിയ കമലിന്റെ മക്കൾ നീതിമയത്തിന് രാജ്യസഭ സീറ്റ് നൽകി സ്ഥാനാർത്ഥിത്വം നിഷേധിച്ചു. മറു വശത്ത് സഖ്യ കക്ഷികളെ കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു അണ്ണ. ഡിഎംകെ , എൻഡിഎ മുന്നണികൾ. അണ്ണാ. ഡിഎംകെയിൽ വിജയകാന്തിൻ്റെ ഡിഎംഡികെയാണ് പ്രധാന കക്ഷി. 34 സീറ്റിൽ AlADMK, 5 സീറ്റിൽ DMDK, SDPI, പുതിയ തമിഴകം ഓരോ സീറ്റിലുമാണ് മത്സരിക്കുന്നത്. NDAയിൽ പ്രധാന കക്ഷി PMK യാണ്. 21 BJP, 10 PMK , TTV ദിനകരൻ്റെ AMMK ഉൾപ്പെടെ ചെറു പാർട്ടികൾ 8 സീറ്റിലുമാണ് കളത്തിൽ ഇറങ്ങുന്നത്. രാമനാഥപുരത്ത് സ്വതന്ത്ര്യ സ്വാനാഥിയായി മുൻ മുഖ്യമന്ത്രി ഒ.പനീർ ശെൽവവുമുണ്ട്. BSPയും, നാം തമിഴര്‍ പാര്‍ട്ടിയും ഒറ്റയ്ക്ക് മത്സരിക്കുന്നു.

നിലവിലെ സാഹചര്യങ്ങൾ പലതാണെങ്കിലും വർഷങ്ങളായി തമിഴ് രാഷ്ട്രിയത്തിൻ്റെ വ്യതിചലനങ്ങൾ കാണുന്ന മുതിർന്ന പൗരന്മാർ ഈ തിരഞ്ഞെടുപ്പിനെ എങ്ങനെ സമീപിക്കുന്നു എന്നറിയാം.1.9 കോടി യൂത്ത് പോപുലേഷൻ ഉള്ള സംസ്ഥാനമാണ് തമിഴ്നാട്. 9 ലക്ഷമാണ് കന്നി വോട്ടർമാർ. വിധി നിർണയിക്കുന്ന പ്രധാന ഘടകമായ യുവജനത എങ്ങനെ ചിന്തിക്കുന്നു.

അഭിപ്രായ സർവേകൾ എല്ലാം ഡിഎംകെ സഖ്യം 35ൽ കൂടുതൽ സീറ്റുകളാണ് പ്രവചിക്കുന്നത്. ചില സർവേകൾ BJP അക്കൗണ്ട് തുറക്കുമെന്നു പ്രവചിക്കുന്നു. ഭരണ വിരുദ്ധ വികാരം പ്രബലമായ സംസ്ഥാനത്ത് ഡിഎംകെയ്ക്ക് പ്രതീക്ഷ പകരുന്നത് എന്താണ്. ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യത എത്രത്തോളമാണ് ?

40 സീറ്റിൽ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ഡിഎംകെയ്ക്ക് അല്പമെങ്കിലും തലവേദനയാവുക 10 മണ്ഡലങ്ങളാണ്. കൂടുതലും സഖ്യ കക്ഷികളുടെ സീറ്റുകൾ. AIADMK യാണ് പ്രധാന വെല്ലുവിളി. കേന്ദ്രമന്ത്രി എൽ.മുരുകൻ മത്സരിക്കുന്ന നീലഗിരി, പൊൻ രാധാകൃഷ്ണന്റെ കന്യാകുമാരി മണ്ഡലങ്ങളിലാണ് എൻഡിഎ സഖ്യത്തിന്റെ ശക്തി കേന്ദ്രം. അത്ഭുതങ്ങൾ സംഭവിച്ചാൽ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ മത്സരിക്കുന്ന കോയമ്പത്തൂരും വെല്ലുവിളിയാകും. 

40 സീറ്റിൽ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ഡിഎംകെയ്ക്ക് അല്പമെങ്കിലും തലവേദനയാവുക 10 മണ്ഡലങ്ങളാണ്. കൂടുതലും സഖ്യ കക്ഷികളുടെ സീറ്റുകൾ. AIADMK യാണ് പ്രധാന വെല്ലുവിളി. കേന്ദ്രമന്ത്രി എൽ.മുരുകൻ മത്സരിക്കുന്ന നീലഗിരി, പൊൻ രാധാകൃഷ്ണന്റെ കന്യാകുമാരി മണ്ഡലങ്ങളിലാണ് ബിജെപി ശക്തി കേന്ദ്രങ്ങള്‍. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ മത്സരിക്കുന്ന കോയമ്പത്തൂരും കടുത്ത മത്സരമാകും.

ക്രൈസ്തവ വോട്ടുകള്‍ പ്രാധാനമായ മണ്ഡലത്തില്‍ ‍, സമുദായഗംമായ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി ബാസിലിയന്‍ നസ്രേത്ത് വോട്ട് പിടിക്കാനാണ് സാധ്യത. SDPI പിന്തുണ എ.ഐ.എ.ഡി.എം.കെയ്ക്കാണെങ്കിലും, ഇസ്ലാമിക വോട്ടുകള്‍ മുസ്ലീം ലീഗ് പിന്തുണയുള്ള കോണ്‍ഗ്രസിനാകും കൂടുതല്‍ ലഭിക്കുക. ഇതോടെ ന്യൂനപക്ഷ വോട്ടുകള്‍ പിരിഞ്ഞ് തനിക്ക് ഗുണകരമാകുമെന്നാണ് പൊന്‍ രാധാകൃഷ്ണന്‍റെ പ്രതീക്ഷ. 

കോയമ്പത്തൂരിലെ തിരഞ്ഞെടുപ്പ് തത്രഞ്ജന്‍ സെന്തില്‍ ബാലാജി ജയിലിലായതോടെ സിപിഎംല്‍ നിന്ന് സീറ്റ് ഏറ്റെടുത്ത് സര്‍വ്വ സന്നാഹവുമുപയോഗിച്ചാണ് ഡിഎംകെ മത്സരിക്കുന്നത്.  പ്രദേശത്തെ പ്രധാന വോട്ട് ബാങ്ക് ഗൗണ്ടര്‍ വിഭാഗമാണ്. ബിജെപി സ്ഥാനാര്‍ഥി അണ്ണാമലയും, അണ്ണാ. ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടിയും പളനിസാമിയും ഗൗണ്ടര്‍ വിഭാഗക്കാര്‍ ആയതോടെ ആ വോട്ടുകള്‍ പിരിഞ്ഞ് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ.

മയിലാട്തുറയിൽ എൻഡിഎ സഖ്യകക്ഷിയായ പിഎംകെ സ്ഥാനാർഥി സ്റ്റാലിൻ ശക്തനാണ്. കോൺഗ്രസ് നേതാവ് ആർ.സുധയാണ് ഡിഎംകെ മുന്നണിക്കായി കളത്തിൽ ഇറങ്ങുന്നത്. വെല്ലൂരിൽ എൻഡിഎ മുന്നണിയിലെ പുതിയ നീതിക്കച്ചി സ്ഥാനാർത്ഥി എ.സി ഷണ്മുഖം ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന് കടുത്ത വെല്ലുവിളിയാണ്. ചെന്നൈ സൗത്ത് മണ്ഡലത്തിൽ ഡിഎംകെ സിറ്റിംങ് എം.പി തമിഴച്ചി തങ്കപാണ്ഡിനെതിരെ മത്സരിക്കുന്ന ഗവർണർ സ്ഥാനം രാജിവച്ച ബിജെപി സ്ഥാനാർഥി തമിളിസൈ സൗന്ദരരാജൻ, അണ്ണാ.ഡികെയുടെ ജയവർദ്ധനും ശക്തരാണ്. തേനിയിൽ എൻഡിഎ സ്ഥാനാർത്ഥി ടിടിവി ദിനകരനും, അണ്ണാ.ഡിഎംകെയുടെ വി.ടി നാരായണസ്വാമിയും, ഡിഎംകെയുടെ തങ്കം തമിഴ് സെൽവനും തമ്മിൽ ത്രികോണ പോരാട്ടമായിരിക്കും നടക്കുക.

ബിജെപിയുടെ കടന്നുവരവാണ് ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധ കേന്ദ്രം. പുതുച്ചേരി ഒഴികെ ദക്ഷിണേന്ത്യയിൽ ഒരിടത്തും അധികാരത്തിൽ ഇല്ലാത്ത പാര്‍ട്ടി തമിഴ്നാട്ടിൽ കാലുകുത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. ഇതിൻറെ ഭാഗമായാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ തിരുവള്ളൂർ സാംസ്കാരിക കേന്ദ്രം നിർമ്മിക്കും എന്ന പ്രഖ്യാപനം. മുമ്പ് തിരുവള്ളൂവര്‍ പ്രതിമയെ കാവി പുതപ്പിച്ചും, മറുപടിയായി വെള്ളം പുതപ്പിച്ചു ബിജെപി ഡിഎംകെ ഏറ്റുമുട്ടിയിരുന്നു. തമിഴ്നാട്ടിൽ കാടിളക്കി പ്രചാരണം നടത്തുന്ന ബിജെപിക്കായി ഏഴ് തവണയാണ് ഈ വര്‍ഷം മാത്രം പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയത്. കാശി തമിഴ് സംഗമം, പാർലമെന്റിലെ ചെങ്കോൽ, തമിഴ് ഭാഷാ സ്നേഹം, ഡിഎംകെ കുടുംബ പാർട്ടി എന്നിവയാണ് മോദിയുടെ പ്രചാരണ ആയുധങ്ങൾ.

തമിഴ് സ്നേഹം പ്രകടിപ്പിക്കുന്ന മോദിക്കെതിരെ തമിഴിനെക്കാള്‍ കൂടുതല്‍ തുക സംസ്കൃത ഭാഷ സംരക്ഷണത്തിന് അനുവദിച്ചതും, സംസ്ഥാനങ്ങൾക്കുള്ള ഫണ്ട്, ചെന്നൈ പ്രളയ ദുരിതാശ്വാസം അനുവദിക്കാത്തത് എന്നിവയും ഉയര്‍ത്തിയാണ് ‍ഡിഎംകെ പ്രതിരോധം

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, രാജ്നാഥ് സിംങ് , സ്മൃതി ഇറാനി, അനുരാഗ് സിംങ് ഠാക്കൂർ തുടങ്ങിയവരും എൻഡിഎ മുന്നണിക്കായി പ്രചാരണത്തിനെത്തി. ഇന്ത്യ മുന്നണിക്കായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഗാർഗെയുമാണ് സംസ്ഥാനത്തെത്തിയത്. 

സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ സീറ്റുകൾ ലഭിച്ചില്ലെങ്കിലും ചില മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനത്തെങ്കിലും എത്താനായാൽ ബിജെപിയുടെ വിജയമാണ്. അത് സംസ്ഥാനത്തെ ഭാവി രാഷ്ട്രീയ ഒഴുക്കിന്റെ സൂചന കൂടിയാവും. തൻറെ കീഴിൽ അണ്ണാ.ഡിഎംകെ ശക്തമെന്ന് തെളിയിക്കാൻ ഒന്നിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കുന്നത് എടപ്പാടി പളനി സാമിക്ക് പ്രധാനമാണ്. മറുഭാഗത്ത് ഡിഎംകെ മത്സരിക്കുന്ന 21 സീറ്റുകളിലും വിജയിച്ച് ഇന്ത്യ മുന്നണിയിലെ പ്രധാനപ്പെട്ട ശബ്ദമായി തുടരുകയാണ് ലക്ഷ്യം. ഫലം വരുമ്പോള്‍ ഡിഎംകെയുടെ ഉദയസൂര്യനിൽ താമരയും രണ്ടിലയും വാടുമോ അതോ വളരുമോ എന്നറിയാൻ കാത്തിരിക്കാം.   

Lok Sabha Elections and Tamil Nadu Politics

 

Community-verified icon