ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​ശീ​യ രാ​ഷ്ട്രീ​യം ഉ​റ്റു​നോ​ക്കു​ന്ന തൃ​ശൂ​രി​ൽ ഒ​രു​ങ്ങു​ന്ന​ത് ശക്തമായ  രാ​ഷ്ട്രീ​യ പോ​ര്.  ജനപിന്തുണ നിലനിര്‍ത്താന്‍ യു.ഡി.എഫ് നിലവിലെ എംപി ടി.എന്‍ പ്രതാപനെ തന്നെ രംഗത്തിറങ്ങുമ്പോള്‍, മേല്‍ക്കൈ തിരിച്ചുപിടിക്കാന്‍ മുന്‍ മന്ത്രി വി.എസ്. സുനില്‍ കുമാറിനെയാണ് എല്‍.ഡി.എഫ് കളത്തിലറക്കുന്നത്. ബി.​ജെ.​പി എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യി കാ​ണു​ന്ന തൃ​ശൂ​രി​ൽ നേ​ര​ത്തെ ത​ന്നെ സു​രേ​ഷ്ഗോ​പി പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.  തൃശൂർ താനെടുക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് രണ്ടു തവണ പരാജയം നേരിട്ടിട്ടും സുരേഷ് ഗോപി ഇത്തവണയും എത്തുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍  വ്യക്തമായ ഭൂരിപക്ഷത്തിലാണ് ടിഎൻ പ്രതാപൻ ജയിച്ചത്. പ്രതാപന് ഒരു ലക്ഷത്തിഇരുപതിനായിരത്തില്‍പ്പരം വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നു അന്നത്തെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുമായി. വ്യക്തമായ വോട്ട് വ്യത്യാസത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തുതന്നെ ഒതുങ്ങി.  

Thrissur loksabha election 2024