malappruam

ലീഗിന്‍റെ ശക്തികേന്ദ്രമായ മലപ്പുറത്ത് ഡി.വൈ.എഫ്.ഐ. നേതാവായ വി.വസീഫാണ് ഇക്കുറി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത്. യുഡിഎഫിനായി മുസ്ലിം ലീഗും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വന്തം സീറ്റായ പൊന്നാനി  വെച്ചുമാറിയാണ് ഇ.ടി മുഹമ്മദ് ബഷീര്‍ മലപ്പുറത്ത് മത്സരിക്കാനെത്തുന്നത്. പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കും. ഭൂരിപക്ഷം എത്രയാവും എന്ന കണക്കുകൂട്ടല്‍ മാത്രം യുഡിഎഫ് നടത്തുമ്പോള്‍ മുസ്‌ലിം ലീഗിന്റെ കുത്തകയായ മലപ്പുറം മണ്ഡലത്തില്‍ എല്‍.ഡി.എഫിന്‍റെ പ്രതീക്ഷകളെന്താണ്? എന്താവും മലപ്പുറത്തെ ആദ്യചിത്രം?

Malappuram loksabha election 2024