ജീവിതത്തിന്‍റെ വൈബ് മായുമ്പോള്‍ കരുത്തും കരുതലുമാകുന്ന സൗഹൃദം തന്നെയായിരുന്നു ലൈവത്തണിന്‍റെ കടിഞ്ഞാണ്‍. റോക്സ്റ്റാറായ കൂട്ടുകാരന് വേണ്ടി മരണക്കിടക്കയില്‍ കാട്ടിയ സാഹസം പറഞ്ഞ് ദീപക് ദേവും കൂട്ടുകാരും. കാന്‍സര്‍ വന്നുമരിച്ച സുഹൃത്തിന്റെ പേരുതന്നെ കൂടെക്കൂട്ടിയ റാസി റൊസാരിയോ. പാട്ടിലൂടെ മരുന്ന് തീര്‍ത്ത ശ്വേത മോഹനും കൂട്ടുകാരിയുമെല്ലാം ലൈവത്തണിന് ജീവിതത്തിന്‍റെ നിറംപകര്‍ന്നു