KeralaCan-2

കാന്‍സര്‍ പ്രതിരോധത്തിന്‍റെ സമാനതകളില്ലാത്ത അനുഭവപാഠങ്ങള്‍ പകര്‍ന്ന് കേരള കാന്‍ ലൈവത്തണിന് സമാപനം. ഭക്ഷണവും ജീവിതശൈലിയുമാണ് കാന്‍സറിന്റെ മുഖ്യകാരണങ്ങളിലൊന്ന് എന്ന അറിവ് അമ്പരപ്പിക്കുന്നതാണെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. ജൈവകൃഷി അടക്കമുള്ള വഴികളിലേക്ക് മടങ്ങുകയാണ് പ്രതിരോധത്തിന്റെ ആദ്യവഴിയെന്നും അദ്ദേഹം പറഞ്ഞു.  തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ആണ് മനോരമ ന്യൂസിനൊപ്പം ഈ ദൗത്യത്തില്‍ പങ്കുചര്‍ന്നത്.   50 ലക്ഷം രൂപയുടെ ചികില്‍സാ സഹായ പദ്ധതികളാണ് ഒരുക്കിയത്. പദ്ധതിക്കൊപ്പം മുഖമായി നിന്ന നടന്‍ ജയസൂര്യ ലൈവത്തണ്‍ നയിച്ചു. തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ മാനേജര്‍ ഫാ. സിജോ പന്തപ്പിള്ളിലും മനോരമ ന്യൂസ് ചീഫ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ റോമി മാത്യുവും സമാപന വേളയില്‍ സന്നിഹിതരായി. 

Kerala Can season 8 shwetha mohan and maithry sreekanth salute womens who do not give up hopes through their song: